HOME
DETAILS

ശബരിമല: സി.പി.എമ്മിനും ബി.ജെ.പിക്കും ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും: മുകുള്‍ വാസ്‌നിക്

  
backup
January 05 2019 | 04:01 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c-2

കോഴിക്കോട്: സംസ്ഥാനത്ത് ശബരിമലയുടെ പേരില്‍ എല്‍.ഡി.എഫും ബി.ജെ.പിയും ഒത്തുക്കളിച്ച് സൈ്വര്യജീവിതത്തിന് ഭംഗം വരുത്തുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. ക്രമസമാധാന പാലനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ ഉത്തരേന്ത്യന്‍ മോഡലില്‍ കലാപമുണ്ടാക്കാനാണ് ബി.ജെ.പി നീക്കം.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഡി.സി.സിയില്‍ ചേര്‍ന്ന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസികളോടും വിശ്വാസത്തോടുമുള്ള വെല്ലുവിളിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ത്ത എല്‍.ഡി.എഫിനും ബി.ജെ.പിക്കും വരുന്ന തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കും. അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് വിജയം ജനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങി എന്നതിന്റെ തെളിവാണ്. മോദി,അമിത് ഷാ കൂട്ടുക്കെട്ടിന്റെ വിപത്ത് തിരിച്ചറിഞ്ഞു കഴിഞ്ഞു. മോദിയുടെ യഥാര്‍ഥ മുഖം കൂടുതല്‍ വ്യക്തമാകുമ്പോള്‍ സഖ്യകക്ഷികള്‍ പോലും കൈവിടുകയാണ്. ജന വികാരം വ്രണപ്പെടുത്തുകയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍. ഇവര്‍ക്കെതിരായ ജനരോഷം കോണ്‍ഗ്രസിന്റെ വിജയക്കുതിപ്പിന് വേഗം നല്‍കും. വടകര, കോഴിക്കോട്, വയനാട് എന്നീ മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് എം.പിമാര്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. കോഴിക്കോട് എം.പി എന്ന നിലയില്‍ എം.കെ രാഘവന്‍ കൊണ്ടുവന്ന വികസന പദ്ധതികള്‍ മാതൃകാപരമാണ്. എ.ഐ.സി.സി ആഹ്വാനപ്രകാരം തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബൂത്ത് അടിസ്ഥാനത്തില്‍ നടത്തുന്ന ശക്തി ലോക് സമ്പര്‍ക്ക് അഭിയാന്‍ പരിപാടികള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. ഒരോ ബൂത്ത്മണ്ഡലം തലങ്ങളിലും പ്രചരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം. ബൂത്ത് തലത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി പ്രചരണം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സബര്‍മതി ഭവന പദ്ധതി മികവുറ്റ രീതിയില്‍ നടക്കുന്ന കോഴിക്കോട് ജില്ലയിലെ നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു.
ഡി.സി.സി പ്രസിഡന്റ് അഡ്വ ടി. സിദ്ദിഖ് അധ്യക്ഷനായി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.കെ രാഘവന്‍ എം.പി, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി എം സുരേഷ്ബാബു, കെ.പി അനില്‍കുമാര്‍, ടി ശരത്ചന്ദ്രപ്രസാദ്, സെക്രട്ടറിമാരായ ജെയ്‌സണ്‍ ജോസഫ്, അഡ്വ പ്രവീണ്‍കുമാര്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ പത്ത് മുതല്‍ വൈകീട്ട് 5.30 വരെ വിവിധ സെഷനായി നടന്ന യോഗത്തില്‍ മണ്ഡലം, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാര്‍, പോഷകസംഘടനകളുടെ പ്രസിഡന്റുമാര്‍ തുടങ്ങിയവരുമായും മുകുള്‍ വാസ്‌നിക് ആശയവിനിമയം നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago