കരിപ്പൂരിനായി നാം മുന്നിട്ടിറങ്ങണം
സബ്‌സിഡി ബ്രീട്ടീഷ് കാലം മുതല്‍
ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി (കെ.എന്‍.എം)
ഹജ്ജിനു നല്‍കുന്ന സബ്‌സിഡി ബ്രീട്ടീഷ് ഭരണ കാലത്തു തുടങ്ങിയതാണ്. അത് എല്ലാ കാലത്തേയും കേന്ദ്ര സര്‍ക്കാറുകള്‍ നല്‍കിപ്പോന്നതാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെ ഒരു അടയാളമാണത്. അതു നിലനിര്‍ത്തുകയായിരുന്നു വേണ്ടത്.
പക്ഷേ കോടതി അതു ക്രമേണ നിര്‍ത്തലാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഒരു ജനതയോടുള്ള വെല്ലുവിളി
ഉമര്‍ പാണ്ടികശാല (മുസ്്‌ലിം ലീഗ്)
കരിപ്പൂരിനെ തളര്‍ത്താനുള്ള നീക്കം ഒരു ജനതയോടുള്ള വെല്ലുവിളിയാണ്. മുന്‍പും ഇത്തരം നീക്കം നടന്നപ്പോള്‍ രാഷ്ട്രീയ ഇച്ഛാശക്തി കൊണ്ടാണ് അതിനെ മറികടന്നത്. കെ. കരുണാകരനും സിച്ച് മുഹമ്മദ് കോയയും ഇ അഹമ്മദും മറ്റ് ജനപ്രതിനിധികളും ചെയ്ത സേവനങ്ങള്‍ മഹത്വരമായിരുന്നു. സ്ഥലമേറ്റെടുക്കാനും വികസനത്തിനും മുന്‍പന്തിയില്‍ നിന്ന പ്രസ്ഥാനമാണ് മുസ്്‌ലിം ലീഗ്. തുടര്‍ന്നും അവകാശപ്പോരാട്ടത്തില്‍ മുസ്‌ലിം ലീഗ് മുന്‍പന്തിയില്‍ നിലകൊള്ളും.
സംസ്ഥാന സര്‍ക്കാര്‍
ആര്‍ജവം കാട്ടണം
കെ.സി അബു (കോണ്‍ഗ്രസ്)
ഹജ്ജ് സബ്‌സിഡി മതേതരത്വത്തിന്റെ പ്രതീകമായി ഇന്ത്യയില്‍ നിലനില്‍ക്കുന്നതാണ്. അത് ആരുടേയും ഔദാര്യമല്ല. മതേതരപാരമ്പര്യത്തിന് നേരെയുള്ള നീക്കമായി വേണം ഇതിനെയും കാണാന്‍. കരിപ്പൂരിലെ എംപാര്‍ക്കേഷന്‍ പോയന്റ് നഷ്ടപ്പെടാതിരിക്കാനും പ്രതാപം നിലനിര്‍ത്താനും ഒരുമിച്ചുള്ള പോരാട്ടമാണ് വേണ്ടത്. അതിന് സംസ്ഥാന സര്‍ക്കാര്‍ ആര്‍ജവം കാട്ടണം. സമാന മനസ്‌കരായ എല്ലാവരേയും ഈ വേദിയില്‍ ഒരുമിച്ചുകുട്ടണം.
എല്ലാ മേഖലയിലും ചൂഷണം
സി.ടി സക്കീര്‍ ഹുസൈന്‍ (എം.ഇ.എസ്)
കരിപ്പൂര്‍, ഹജ്ജ്, സബ്‌സിഡി എന്നീ വിഷയത്തില്‍ ഞങ്ങള്‍ പല സെമിനാറുകളും നടത്തിയിരുന്നു. വിമാനക്കൂലി വര്‍ധിക്കുന്നതു പോലെ ഇതുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും വലിയ വില വര്‍ധനവ് ഉണ്ടാവുന്നുണ്ട്. ഹജ്ജ്-ഉംറയുമായി ബന്ധപ്പെട്ട എല്ല ചൂഷണവും തടയാന്‍ സംവിധാനമുണ്ടാവണം.
ഒരുമിച്ചു നിന്നാല്‍
നേടിയെടുക്കാം
കെ.മോയിന്‍കുട്ടി മാസ്റ്റര്‍(സമസ്ത)
ഹജ്ജ് സബ്‌സിഡിയുമായി ബന്ധപ്പെട്ടു വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കിലും കരിപ്പൂരിന്റെ പിന്നാക്കാവസ്ഥയെ കുറിച്ചു ആര്‍ക്കും ഭിന്നാഭിപ്രായമില്ല. അതിനാല്‍ എല്ലാവരും ചേര്‍ന്ന് കരിപ്പൂരിനോടുള്ള അധികൃതരുടെ അവഗണനക്കെതിരേ ഒരുമിച്ചു നിന്നു പോരാടണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഇതിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളേയും യോചിപ്പിച്ചു കൂട്ടണം. അതിനായി ഒരു പൊതുവേദിയുണ്ടാക്കുകയും വേണം.
വിദ്യാഭ്യാസത്തിനായി
സബ്‌സിഡി മാറ്റണം
ടി.സിദ്ദീഖ് ( കോണ്‍ഗ്രസ്)
സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണമാണ് ഇപ്പോള്‍ ഹജ്ജ് സബ്‌സിഡി കുറച്ചു കൊണ്ടുവരുന്നത്. മറ്റു മതവിഭാഗങ്ങള്‍ക്കും അവരുടെ തീര്‍ത്ഥാടനത്തിനായി ഇതു നല്‍കുന്നുണ്ട്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹജ്ജ് സബ്‌സിഡി എടുത്തുകളയുമ്പോള്‍ അതു ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനായി മാറ്റി വയ്ക്കുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."