'ഭിന്നശേഷിക്കാരുടെ മികവില്‍ ചിരിയിലേക്കുള്ള ദൂരത്തിന് 'ബഹ്‌റൈനില്‍ കര്‍ട്ടനുയരും
കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കും വിദേശത്ത് പോയി നാടകം കളിക്കാന്‍ പറ്റുമോ? ... അതേ എന്നാണ് ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്‌പെഷല്‍ സ്‌കൂളുകളിലെ ഇരുപതോളം കുട്ടികള്‍ നല്‍കുന്ന ഉത്തരം.
ഭിന്നശേഷിക്കാരെന്നും മാനസിക വൈകല്യമുള്ളവരെന്നും പറഞ്ഞ് മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന ഒരു പറ്റം വിദ്യാര്‍ഥികളാണ് ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താന്‍ ഈ വരുന്ന ചൊവ്വാഴ്ച ബഹ്‌റൈനിലേക്ക് വിമാനം കയറുന്നത്. ദീപു തൃക്കോട്ടൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച രണ്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന 'ചിരിയിലേക്കുള്ള ദൂരം', കാലത്തിന്റെ താളില്‍ ഒരമ്മയുടെ കൈയ്യൊപ്പ് ' എന്നീ രണ്ടുനാടകങ്ങളാണ് ബഹ്‌റൈനിലെ നാല് വേദികളിലായി അവതരിപ്പിക്കാന്‍ പോകുന്നത്.
കോഴിക്കോട് സിവില്‍ സ്‌റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന'സ്‌മൈല്‍ തണല്‍' സ്‌പെഷല്‍ സ്‌കൂള്‍, എടച്ചേരിയിലെ 'തണല്‍ സ്‌കൂള്‍ ഫോര്‍ ഡിഫറന്റ്റലി ഏബിള്‍ഡ് ' എന്നീ സ്ഥാപനങ്ങളിലെ ഇരുപതോളം വിദ്യാര്‍ഥികളാണ് സംഘത്തിലുള്ളത്. കുട്ടികള്‍ക്ക് പുറമെ രക്ഷിതാക്കളും അധ്യാപകരും തണല്‍ ഭാരവാഹികളടക്കം 50 അംഗം സംഘം ജനുവരി 8ന് രാവിലെ യാത്രയാവും. ബഹ്‌റൈനില്‍ തണല്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കേരള സമാജം, ലുലു ഗ്രൂപ്പ്, ഇന്ത്യന്‍ സ്‌കൂള്‍, നിസാ ടൗണ്‍ എന്നീ 4 വേദികളിലായി ഇംഗ്ലീഷിലും മലയാളത്തിലുമായാണ് കുഞ്ഞുങ്ങള്‍ നാടകം അവതരിപ്പിക്കുക. ഭിന്നശേഷിക്കാരുടെ റിഹാബിലിറ്റേഷന് സാമൂഹിക ഇടപെടല്‍ സാധ്യമാക്കുക എന്ന ചിന്തയാണ് പങ്കുവയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."