റമളാന്‍ അനുഗ്രഹങ്ങളുടെ കലവറ: മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍
തളിപ്പറമ്പ് : വിശുദ്ധ റമളാന്‍ അനുഗ്രഹങ്ങളുടെ കലവറയാണെന്നും പുണ്യങ്ങളുടെ പൂക്കാലത്തെ ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ ശ്രമിക്കണമെന്നും വിജ്ഞാനങ്ങളുടെ പ്രസരണത്തിന് റമളാന്‍ പ്രഭാഷണങ്ങള്‍ ഉപകരിക്കുമെന്നും മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
തളിപ്പറമ്പ് വിലിയ ജുമുഅത്ത് പള്ളിയില്‍ ഇസ്‌ലാമിക് സെന്ററിന്റെയും, മേഖലാ
എസ്.കെ.എസ്.എസ്.എഫിന്റെയും സംയുക്താഭിമുഖ്യത്തില്‍ തുടര്‍ച്ചയായ ഏഴാം വര്‍ഷവും നടത്തുന്ന 22 ദിന റമളാന്‍ പ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമര്‍ നദ്‌വി അധ്യക്ഷനായി. ജൂലായ് മൂന്ന് വരെ നീണ്ടു നില്‍ക്കുന്ന പ്രഭാഷണ സദസ്സില്‍ ചുഴലി മുഹ്‌യദ്ദീന്‍ ബാഖവി, കീച്ചേരി അബ്ദുള്‍ ഗഫൂര്‍ മൗലവി, സിദ്ദിഖ് ദാരിമി ബക്കളം അഹ്മദ്‌വാഫി കക്കാട്, അസ്‌ലം അസ്ഹരി പൊയ്തുംകടവ്, ആബിദ് ഹുദവി തച്ചണ്ണ, ഡോ.സാലിം ഫൈസി കൊളത്തൂര്‍, അബ്ദുല്‍ ഫത്താഹ് ദാരിമി, സിറാജുദീന്‍ ദാരിമി കക്കാട്, പി.പി.ഉമ്മര്‍ മുസ്ലിയാര്‍, എസ്.വി.മുഹമ്മദലി മാസ്റ്റര്‍, ഒഴുകൂര്‍ മുഹമ്മദ്ബാഖവി, അഫ്‌സല്‍ ഹുദവി കോയ്യോട്, ഹാഫിള് അബ്ദുള്ള ഫൈസി പട്ടാമ്പി, അബ്ദുശുക്കൂര്‍ ഫൈസി, ഉമര്‍ നദ്‌വി തോട്ടീക്കല്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
സയ്യിദ് ഉമര്‍ കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ദുആ മജ്‌ലിസോടെ പ്രഭാഷണ പരമ്പര സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."