പച്ചത്തേയിലക്ക് വില നിര്‍ണയിച്ചു
ഊട്ടി: നീലഗിരി ജില്ലയില്‍ തേയില ഫാക്ടറികളിലേക്ക് സംഭരിക്കുന്ന പച്ചതേയിലക്ക് കിലോക്ക് 15.69 രൂപയായി വില നിര്‍ണയം ചെയ്തതായി ടീ ബോര്‍ഡ് അറിയിച്ചു.
നീലഗിരി ജില്ലയില്‍ 16 സഹകരണ ഫാക്ടറികളും നൂറിലധികം സ്വകാര്യ ഫാക്ടറികളുമാണ് പ്രവര്‍ത്തിക്കുന്നത്. ഉല്പാദിപ്പിക്കുന്ന പച്ചതേയിലക്ക് വില ഇടിഞ്ഞതിനാല്‍ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ചിരുന്നു. കോടതി വിധിയെ തുടര്‍ന്ന് വില നിര്‍ണയം ചെയ്യാന്‍ ടീ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷയായി കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.
ഇതെ തുടര്‍ന്ന് മാസം ഒന്നാം തിയതി മുതല്‍ വില നിര്‍ണ്ണയം പ്രാവര്‍ത്തികമായി. ഈ തീരുമാനം കര്‍ഷകര്‍ക്ക് തെല്ല് ആശ്വാസമായതായാണ് കര്‍ഷകര്‍ പറയുന്നത്. കമ്മിറ്റി തീരുമാനപ്രകാരം ജില്ലയിലെ ഫാക്ടറികളില്‍ സംഭരിക്കുന്ന പച്ചത്തേയിലക്ക് ജനവരി മുതല്‍ 15.69 പ്രകാരം വില നിര്‍ണ്ണയം ചെയ്ത് വില എല്ലാ കര്‍ഷകര്‍ക്കും നല്‍കണം.
ഈ വില നല്‍കാത്ത ഫാക്ടറികളെ കുറിച്ചുള്ള പരാതി ടീബോര്‍ഡ് അധികൃതരെ അറിയിക്കാവുന്നതാണന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."