HOME
DETAILS
MAL
വികസനം കാത്ത് പനമരം പഞ്ചായത്ത് സ്റ്റേഡിയം
backup
January 05 2019 | 04:01 AM
പനമരം: കരിമ്പുമ്മലിലെ പഞ്ചായത്ത് സ്റ്റേഡിയം വികസനം കാത്തുകിടക്കുന്നു.
സ്റ്റേഡിയം വികസനത്തില്‍ വര്‍ഷങ്ങളായി മൗനത്തിലാണ് പഞ്ചായത്ത് അധികൃതര്‍. അഞ്ച് ഏക്കര്‍ വരുന്നതാണ് സ്റ്റേഡിയം ഭൂമി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി സ്റ്റേഡിയം നവീകരണത്തിന് 25 ലക്ഷം രൂപ വകയിരുത്തിയെങ്കിലും പ്രവൃത്തി നടത്താന്‍ പുതിയ ഭരണസമിതിക്ക് കഴിഞ്ഞില്ല. ഡ്രൈവിങ് പരീശീലനമാണ് സ്റ്റേഡിയത്തില്‍ പ്രധാനമായും നടക്കുന്നത്. കുഴികള്‍ നിറഞ്ഞതായതിനാല്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്താന്‍ കായികതാരങ്ങള്‍ക്കു കഴിയുന്നില്ല. 1982ലാണ് പഞ്ചായത്ത് കരിമ്പുമ്മലില്‍ സ്റ്റേഡിയത്തിനായി അഞ്ച് ഏക്കര്‍ സ്ഥലം വാങ്ങിയത്. ഏക്കറിന് 11,800 രൂപയായിരുന്നു വില. ഇപ്പോള്‍ ഇവിടെ ഭൂമി സെന്റിന് ലക്ഷത്തിലേറെ രൂപയാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."