ഹര്‍ത്താല്‍ അക്രമം: സുല്‍ത്താന്‍ ബത്തേരിയില്‍ എട്ടുപേര്‍ റിമാന്‍ഡില്‍
സുല്‍ത്താന്‍ ബത്തേരി: ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന അക്രമ സംഭവങ്ങളില്‍
സുല്‍ത്താന്‍ ബത്തേരി ടൗണിലും പരിസര പ്രദേശങ്ങളിലും വാഹനങ്ങള്‍ക്ക് നേരെയും, മാനിക്കുനിയില്‍ ബേക്കറിക്ക് നേരെയുമുണ്ടായ അക്രമണങ്ങളുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റു ചെയ്ത എട്ടു പേരെ റിമാന്റ് ചെയ്തു.
ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആര്.ടി.സി ബസിന് കല്ലെറിഞ്ഞ് കേടുപാടുകള്‍ വരുത്തിയ ഇരുളം സ്വദേശി പ്രജിത്(22), കുപ്പാടി സ്വദേശി സുമേഷ്(27), സുല്‍ത്താന്‍ ബത്തേരി മാനിക്കുനിയില്‍ മോജോ ബേക്കറി ആക്രമിച്ച കേസില്‍ പൂമല സ്വദേശികളായ സനില്‍കുമാര്‍ (23), പ്രമോദ് കുമാര്‍(28), കല്ലുരില്‍ ലോറിക്ക് കല്ലെറിഞ്ഞ് കേടുപാടുകള്‍ വരുത്തിയതുമായി ബന്ധപ്പെട്ട് നൂല്‍പ്പുഴ സ്വദേശികളായ നിഥിന്(28), മിഥുന് (23), സന്ദീപ്(28), ബീനാച്ചിക്കു സമീപം ലോറിക്ക് കല്ലെറിഞ്ഞ് കേടുപാടുകള്‍ വരുത്തിയ പൂമല സ്വദേശി സജികുമാര്‍ (51) എന്നിവരാണ് അറസ്റ്റിലായത്.
കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. ചീരാലില്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ കാര്‍ അടിച്ചുതകര്‍ത്ത കേസില്‍ ബിജോഷ്, രജീഷ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."