HOME
DETAILS
MAL
വിശ്വാസവോട്ടെടുപ്പിനെതിരെ ഡി.എം.കെ നല്കിയ ഹരജി ഇന്ന് മദ്രാസ് ഹൈക്കോടതിയില്‍
backup
February 21 2017 | 05:02 AM
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ വിശ്വാസവോട്ട് നിയമവിരുദ്ധമാണെന്നും അതിനാല്‍ അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെ സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈക്കോടതി ഇന്ന പരിഗണിക്കും.
ജസ്റ്റിസ് ഹുലുവാഡി ജി രമേഷ്, ജസ്റ്റിസ് ആര് മഹാദേവന് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിക്കുക.
പ്രതിപക്ഷത്തെ ബലമായി പുറത്താക്കി നടത്തിയ വിശ്വാസവോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രഹസ്യ വോട്ടെടുപ്പ് നടത്തുക അല്ലെങ്കില്‍ വോട്ടെടുപ്പ് നീട്ടിവെക്കുക എന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കിയിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോഴാണ് സ്പീക്കര്‍ പ്രതിപക്ഷത്തെ പുറത്താക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."