കൊയിലോട്ടുപാറ സമരപ്പന്തലില്‍ കൈയേറ്റവും പൊലിസ് അതിക്രമവും
കോഴിക്കോട്: രണ്ടുദിവസമായി കൊയിലോട്ടുപാറയിലെ അനിയന്ത്രിത ഖനനത്തിനെതിരേ സമാധാനപരമായി സമരം ചെയ്ത പരിസരവാസികളായ സമരസമിതി പ്രവര്‍ത്തകര്‍ക്കു നേരെ മര്‍ദനം. സമരപ്പന്തല്‍ കൈയേറുകയും ചെയ്തു.
ക്വാറി മുതലാളിമാരായ പഞ്ചായത്ത് മെമ്പര്‍ അജിത്കുമാര്‍, സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചതായാണ് പരാതി.
പരുക്കേറ്റ കുന്നുമ്മലിടത്തല്‍ മുകുന്ദന്‍, മലയില്‍ കുഞ്ഞഹമ്മദ് ഹാജി, ആറങ്ങാട്ട് സഫിയ, പൊയിലില്‍ സാബിറ എന്നിവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്തു ക്യാംപ് ചെയ്തിരുന്ന ബാലുശ്ശേരി പൊലിസ് അക്രമികളെ അറസ്റ്റ് ചെയ്യുന്നതിനു പകരം സമരസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്തതായും ആരോപണമുണ്ട്.
വെങ്ങളത്ത് നഫീസ, മലയില്‍ മുഹമ്മദ് റാഫി, ആറങ്ങാട് അബ്ദുസ്സലീം, പൊയിലില്‍ റിഷ്‌ലാസ് എന്നിവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
ഇതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ വീര്യമ്പ്രം ടൗണില്‍ പ്രതിഷേധ ധര്‍ണ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."