എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി തുല്യതാ ക്ലാസുകള്‍ നാളെ തുടങ്ങും
കല്‍പ്പറ്റ: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി നടത്തുന്ന പത്താം തരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സിന്റെ സമ്പര്‍ക്ക പഠന ക്ലാസുകള്‍ നാളെ തുടങ്ങും.
എല്ലാ ഞായറാഴ്ച്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുണ്ടാവുക. രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍ നാളെ രാവിലെ 10ന് താഴെകാണുന്ന സ്‌കൂളുകളില്‍ പങ്കെടുക്കണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാകോഡിനേറ്റര്‍ അറിയിച്ചു. പത്താം തരത്തിന് 14കേന്ദ്രങ്ങളും, ഹയര്‍സെക്കന്‍ഡറിക്ക് 12 സമ്പര്‍ക്ക പഠന കേന്ദ്രങ്ങളുമാണുള്ളത്.
പത്താംതരം തുല്യതാസമ്പര്‍ക്ക പഠന കേന്ദ്രങ്ങള്‍ ഗവ. എച്ച്.എസ്.എസ് പടിഞ്ഞാറത്തറ, ഗവ. എച്ച്.എസ്.എസ് മേപ്പാടി, ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ് പിണങ്ങോട്, ഗവ.യു.പി.എസ് കമ്പളക്കാട്, ഗവ.എച്ച്.എസ്.എസ് പനമരം, എസ്.എച്ച്.എസ്.എസ് മുള്ളന്‍ക്കൊല്ലി, ഗവ.എച്ച്.എസ്.എസ്‌കോളേരി, ഗവ.എച്ച്.എസ്.എസ് മൂലങ്കാവ്, ഗവ.എച്ച്.എസ്.എസ് അമ്പലവയല്‍, ഗവ.എച്ച്.എസ്.എസ്‌കാട്ടിക്കുളം, ഗവ.എല്‍.പി.എസ് കോറോം, എസ്.കെ.എം.ജെ.എച്ച്.എസ്.എസ് കല്‍പ്പറ്റ, ഗവ.എച്ച്.എസ്.എസ് മാനന്തവാടി, ഗവ. എച്ച്.എസ്.എസ് ആനപ്പാറ, സര്‍വ്വജന എച്ച്.എസ്.എസ് സുല്‍ത്താന്‍ ബത്തേരി,ഹയര്‍സെക്കന്‍ഡറി സമ്പര്‍ക്ക പഠന കേന്ദ്രങ്ങള്‍ ഗവ. എച്ച്.എസ്.എസ് പടിഞ്ഞാറത്തറ, ഗവ. എച്ച്.എസ്.എസ് മേപ്പാടി, ഗവ. എച്ച്.എസ്.എസ് അച്ചൂര്‍, ഗവ. എച്ച്.എസ്.എസ് പനമരം, എസ്.എച്ച്.എസ്.എസ് മുള്ളന്‍ക്കൊല്ലി, ഗവ. എച്ച്.എസ്.എസ് മൂലങ്കാവ്, ഗവ. എച്ച്.എസ്.എസ് അമ്പലവയല്‍, ഗവ. എച്ച്.എസ്.എസ് വെള്ളമുണ്ട, ഗവ. എച്ച്.എസ്.എസ് മുണ്ടേരി, ഗവ. എച്ച്.എസ്.എസ് മാനന്തവാടി, ഗവ. എച്ച്.എസ്.എസ് ആനപ്പാറ, സര്‍വജന എച്ച്.എസ്.എസ് സുല്‍ത്താന്‍ ബത്തേരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."