ജനസൗഹൃദ ഭരണകൂടത്തിനായി ശ്രമിക്കും: ജില്ലാ കലക്ടര്‍ യു.വി ജോസ്
കോഴിക്കോട്: ജനക്ഷേമവും വികസനവും ഒരുമിപ്പിച്ചുളള സ്ഥായിയായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ നേതൃത്വം നല്‍കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടറായി ചുമതലയേറ്റ യു.വി ജോസ് പറഞ്ഞു.
ജനങ്ങളുമായി അടുത്തിടപഴകുന്ന പ്രവര്‍ത്തന രീതിയാണ് ഇതുവരെ സ്വീകരിച്ചുവന്നത്. ജനസൗഹൃദ ഭരണകൂടം എന്നതാണ് സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു. ചുമതലയേറ്റെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കലക്ടര്‍.
കലക്ടറേറ്റില്‍ മാത്രമല്ല താഴെയുളള ഓഫിസുകളിലും അച്ചടക്കമുളള പ്രവര്‍ത്തനരീതി പ്രാവര്‍ത്തികമാക്കും.
ന്യായമായ ആവശ്യങ്ങളും പ്രശ്‌നങ്ങളും അവതരിപ്പിക്കാന്‍ കലക്ടറേറ്റിലും ക്യാംപ് ഹൗസിലും സാധാരണക്കാര്‍ക്ക് പ്രവേശനമുണ്ടാവും.ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നങ്ങളായി കണ്ട് പരിഹാരം കാണും.
ടൂറിസം മേഖലയില്‍ ജില്ലയ്ക്ക് ഇനിയും മുന്നോട്ട് പോകാനുണ്ട്. ടൂറിസം ഡയറക്ടറുടെ പദവി വഹിച്ചതിന്റെ അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ കൂടുതലെന്തെങ്കിലും ചെയ്യാനുളള ശ്രമമുണ്ടാവും. ജില്ലയിലെയും നഗരപ്രദേശത്തേയും മാലിന്യ നിര്‍മാര്‍ജനത്തിന് പരിഹാരം കാണുന്നതിനുളള നടപടികളുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് കലക്ടര്‍ പദവി വഹിക്കുന്ന 36ാമത് വ്യക്തിയാണ് യു.വി ജോസ്. മാനന്തവാടി വളളിയൂര്‍ക്കാവ് സ്വദേശിയാണ്. രാവിലെ കലക്ടറേറ്റില്‍ എ.ഡി.എം. ടി ജനില്‍കുമാര്‍, ആര്‍.ഡി.ഒ ഷാമിന്‍ സെബാസ്റ്റ്യന്‍, അസി. കലക്ടര്‍ കെ. ഇമ്പശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുള്‍നാസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി ശേഖര്‍ സ്വീകരിച്ചു. പിതാവും, ഭാര്യയും മറ്റു ബന്ധുകളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."