അടിസ്ഥാന സൗകര്യ വികസനം; സ്‌കൂളുകളുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി
പെരിന്തല്‍മണ്ണയില്‍ 16 കോടി
പെരിന്തല്‍മണ്ണ: മണ്ഡലത്തിലെ ആറ് സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 16 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ അറിയിച്ചു.
കിഫ്ബി ഫണ്ട് വഴിയാണ് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത്. ഇതിനായി 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂളുകളുടെ ഗണത്തില്‍ ഉള്‍പെടുത്തി ജി.എച്ച്.എസ്.എസ് ആനമങ്ങാട്, ജി.എച്ച്.എസ് ആലിപ്പറമ്പ്, ജി.എച്ച്.എസ് കാപ്പ്, ജി.എച്ച്.എസ്.എസ് വെട്ടത്തൂര്‍, ജി.ജി.വി.എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ എന്നീ സ്‌കൂളുകള്‍ക്ക് മൂന്ന് കോടി രൂപ വീതവും, അഞ്ഞൂറിനും ആയിരത്തിനുമിടയില്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി ജി.എം.യു.പി.എസ് വളപുരത്തിന് ഒരു കോടി രൂപയുമാണ് അനുവദിച്ചത്. സ്‌കൂളുകളുടെ ശാസ്ത്രീയമായ മാസ്റ്റര്‍പ്ലാനും വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കിറ്റ്‌കോയെ ചുമതലപ്പെടുത്തിയതായും എം.എല്‍.എ അറിയിച്ചു.
കൊണ്ടോട്ടിയില്‍ 14 കോടിയുടെ ഭരണാനുമതി
മലപ്പുറം: കൊണ്ടോട്ടി മണ്ഡലത്തിലെ എട്ട് സ്‌കൂളുകള്‍ക്ക് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യ വികസനത്തിന് 14 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചു. ജി.വി.എച്ച്.എസ്.എസ് ഓമാനൂര്‍ മൂന്ന് കോടി, ജി.എം.യു.പി.എസ് കൊണ്ടോട്ടി മൂന്ന് കോടി, ജി.യു.പി.എസ് ചിറയില്‍ മൂന്ന് കോടി, ജി.എച്ച്.എസ്.എസ് തടത്തില്‍പറമ്പ് ഒരു കോടി, ജി.എച്ച്.എസ്.എസ് മുതുവല്ലൂര്‍ ഒരു കോടി, ജി.എച്ച്.എസ്.എസ് ചുള്ളിക്കോട് ഒരു കോടി, ജി.യു.പി.എസ് വാഴക്കാട് ഒരു കോടി, ജി.യു.പി.എസ് ചീക്കോട് ഒരു കോടി എന്നിങ്ങനെയാണ് തുക അനുവദിച്ച് ഭരണാനുമതിയായത്.
മലപ്പുറം മണ്ഡലത്തില്‍ 20 കോടിയുടെ ഭരണാനുമതി
മലപ്പുറം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018- 19 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെട്ട മലപ്പുറം മണ്ഡലത്തിലെ 10 സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 20 കോടി രൂപയുടെ ഭരണനാനുമതി ലഭിച്ചതായി പി.ഉബൈദുല്ല എം.എല്‍.എ അറിയിച്ചു . 1000 ത്തിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്ക് 3 കോടിയും 500നും 1000 ത്തിനും ഇടയിലുള്ളവര്‍ക്ക് ഒരു കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
ജി.വി.എച്ച്.എസ്.എസ് പുല്ലാനൂര്‍, ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര, ജി.ബി.എച്ച്.എസ്.എസ് മലപ്പുറം, ജി.എച്ച്.എസ്.എസ് ഇരുമ്പൂഴി, ജി.എം.യു.പി.എസ് ഒഴുകൂര്‍ എന്നിവയാണ് 3 കോടി ലഭിച്ച വിദ്യാലയങ്ങള്‍. ആനക്കയം പഞ്ചായത്ത് ഗവ.യു.പി എസ്, പന്തല്ലൂര്‍, ജി.എം.യു.പി.എസ് അരിമ്പ്ര, ജി.എം.യു.പി.എസ് ചെമ്മങ്കടവ്, ജി.എം.യു.പി.എസ് മേല്‍മുറി, ജി.എം.യു.പി.എസ് ഇരുമ്പൂഴി എന്നിവയാണ് ഒരു കോടി ലഭിച്ച വിദ്യാലയങ്ങള്‍.
സാങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."