പ്രധാന ജങ്ഷനുകള്‍ ഇനി നിരീക്ഷണത്തില്‍
ചങ്ങരംകുളം: പൊന്നാനി താലൂക്കില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പൊന്നാനി എം.എല്‍.എയും സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണന്റെ പ്രകാശിത കവലകള്‍ എന്ന പദ്ധതി പ്രകാരമുള്ള എല്‍.ഇ.ഡി ഹൈമാസസ്റ്റ് വിളക്കുകളുടെ അനുബന്ധമായാണ് സി.സി.ടി.വി കാമറകളും സ്ഥാപിച്ചത്.
പ്രകാശിത കവലകള്‍ എന്ന പദ്ധതിയുടെ ഉദ്ഘാടന സമയത്താണ് നാട്ടുകാര്‍ കാമറ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത്. ഡിസംബര്‍ മാസം തന്നെ പാവിട്ടപ്പുറത്ത് കാമറ സ്ഥാപിച്ചിരുന്നു. പാവിട്ടപ്പുറം കൂടാതെ ചങ്ങരംകുളം ഹൈവേ ജങ്ഷനിലെ പുതിയ വണ്‍വേ റോഡിലും അയിനിച്ചുവട് സെന്റര്‍, മാറഞ്ചേരി എന്നിവിടങ്ങളിലും കാമറ സ്ഥാപിച്ചിട്ടുണ്ട്. ഇവ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
പൊന്നാനി താലൂക്കിലെ മറ്റു ഇടങ്ങളില്‍ സ്ഥാപിച്ച കാമറകളും അടുത്ത ദിവസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
കാമറക്കാല് മുതല്‍ പരമാവധി ദൃശ്യങ്ങള്‍ പതിയുന്ന അത്യാധുനിക കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ദൃശ്യങ്ങള്‍ ആവശ്യാനുസരണം അധിക്രതര്‍ക്ക് ശേഖരിക്കാനാകും.
താലൂക്കിലെ മുഴുവന്‍ കാമറകളുടെ പ്രവര്‍ത്തികള്‍ തീരുന്ന മുറക്ക് നേരിട്ട് സൈബര്‍ കണ്ട്രോള് റൂമിലേക്ക് സെര്‍വര്‍ വഴി ദൃശ്യങ്ങള്‍ എത്തിക്കാനാകും.
സംസ്ഥാന പാത കടന്നു പോകുന്ന പാവിട്ടപ്പുറത്തും ചങ്ങരംകുളത്തും കാമറ വന്നതോടെ അപകടങ്ങള്‍ തിരിച്ചറിയാനും സുരക്ഷക്കും കാമറ സഹായകരമാകുമെന്ന സന്തോഷത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."