ഹര്‍ത്താല്‍ അക്രമം: തിരൂരില്‍ 20 ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരൂര്‍: ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് തിരൂരില്‍ 20 ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇവരില്‍ നാലുപേരെ റിമാന്‍ഡ് ചെയ്തു.
ബി.പി അങ്ങാടി, തൃക്കണ്ടിയൂര്‍, പൊയിലിശേരി സ്വദേശികളായ നിതിന്‍, വിജേഷ്, രാഹുല്‍, ഗിരീഷ് ബാബു എന്നിവരാണ് റിമാന്‍ഡിലായത്. പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കച്ചവട സ്ഥാപനങ്ങള്‍ തല്ലിപ്പൊളിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
എന്നാല്‍ അറസ്റ്റിലായ 16 പേരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. പുറത്തൂര്‍, തിരൂര്‍ ടൗണ്‍ എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍ ദിനത്തില്‍ അക്രമമുണ്ടായത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് തിരൂര്‍ എസ്.ഐ സുമേഷ് സുധാകര്‍ പറഞ്ഞു. മുഖം മറച്ച് ബൈക്കിലെത്തി പുറത്തൂരില്‍ കടകള്‍ക്ക് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞവരെ തിരിച്ചറിയാന്‍ സി.സി.ടി.വി ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. തിരൂരില്‍ കാറുകളും ഹോട്ടലും തകര്‍ത്ത സംഭവത്തിലും പ്രതികള്‍ക്കായി പൊലിസ് അന്വേഷണം തുടരുകയാണെന്ന് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."