ഹാഫിസ് സഈദ് രാജ്യത്തിന് ഭീഷണിയാണെന്ന് പാകിസ്താന്
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരനും ജമാഅത്തുദ്ദഅ്വ തലവനുമായ ഹാഫിസ് സഈദ് രാജ്യത്തിന് ഭീഷണിയാണെന്ന് പാകിസ്താന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ദേശീയ താല്പര്യം മുന്‍നിര്‍ത്തിയാണ് സഈദിനെ അറസ്റ്റു ചെയ്ത് വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജര്‍മനിയിലെ മ്യൂണിച്ചില്‍ നടന്ന ഭീകരവാദ വിരുദ്ധ യോഗത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ജനുവരി മുപ്പത് മുതല്‍ ഹാഫിസ് സഈദ് പാകിസ്താനില്‍ വീട്ടുതടങ്കലിലാണ്. കഴിഞ്ഞ ദിവസമാണ് സഈദിനെ പാകിസ്താന് ഭീകരവിരുദ്ധ ചട്ടത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്തിയത്. പാക് സര്‍ക്കാരിന്റെ ഈ നടപടിയെ പിന്തുണച്ചും അഭിനന്ദിച്ചും ഇന്ത്യ രംഗത്തെത്തിയിരുന്നു.
സഈദിന് പുറമെ അബ്ദുല്ല ഉബൈദ്, സഫര്‍ ഇക്ബാല്‍, അബ്ദുല്‍ റഹ്മാന് ആബിദ് എന്നിവരെയും പാക്് സര്‍ക്കാര്‍ ആന്റി ടെററിസം ആക്ടിന്റെ (എടിഎ) പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."