സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി: മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് എല്‍.പി.ജി കണക്ഷന്‍ നല്‍കും- പ്രകൃതി ശ്രീവാസ്തവ
സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവി സങ്കേതങ്ങളില്‍നിന്നു സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് എല്‍.പി.ജി കണക്ഷന്‍ നല്‍കുമെന്ന് ട്രൈബല്‍ വെല്‍ഫെയര്‍ ആന്‍ഡ് ഇക്കോ ഡെവലപ്‌മെന്റ് എ.പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ പറഞ്ഞു.
വയനാട് വന്യജീവി സങ്കേതത്തില്‍നിന്നു സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട വനാന്തര ഗ്രാമവാസികളുടെയും മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവരുടെയും ജീവിതാവസ്ഥയെ കുറിച്ചു പഠിക്കുന്നതിനായി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു അവര്‍. വന്യമൃഗശല്യം രൂക്ഷമായതിനെ തുടര്‍ന്നു സ്വന്തം കൃഷിയിടവും വീടും വിട്ടു കര്‍ഷകര്‍ പലായനം ചെയ്ത ചെട്ട്യാലത്തൂര്‍ വനഗ്രാമവും പ്രകൃതി ശ്രീവാസ്തവ സന്ദര്‍ശിച്ചു. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും അവര്‍ അറിയിച്ചു.
വയനാട് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി. ധനേഷ്‌കുമാര്‍, പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ എന്നിവരും ഇവരോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."