മരിച്ച എന്‍ഡോസള്‍ഫാന്‍ ഇരയായ പെണ്‍കുട്ടിയുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കണം: മനുഷ്യാവകാശ കമ്മിഷന്‍
ഉദുമ: ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത അഞ്ചുലക്ഷം രൂപയുടെ ധനസഹായം എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെട്ട് മരിച്ച പെണ്‍കുട്ടിയുടെ ആശ്രിതര്‍ക്കു നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു. പെരുമ്പള കെ.കെ തൊട്ടി ഹൗസില്‍ പി.കെ ദിവ്യാലക്ഷ്മി നല്‍കിയ പരാതിയിലാണ് ഉത്തരവ്. പരാതിക്കാരിയുടെ മകള്‍ 2015 സെപ്റ്റംബര്‍ നാലിനാണ് മരിച്ചത്. കുട്ടിയുടെ ചികിത്സയ്ക്കായി വിവിധ ബാങ്കുകളില്‍നിന്ന് ആറു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. വായ്പ തിരിച്ചടക്കാന്‍ നിവൃത്തിയില്ലെന്നാണ് പരാതി. കമ്മിഷന്‍ കലക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. പരാ തിക്കാരിയുടെ മകള്‍ക്ക് ജീവിച്ചിരിക്കുമ്പോള്‍ രണ്ടുലക്ഷം രൂപയും അവകാശികള്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.
മരിക്കുന്നതുവരെ കുട്ടിക്ക് പെന്‍ഷനും ചികിത്സയും അനുവദിച്ചിരുന്നു. 2011 ജൂണ്‍ വരെയുള്ള കടബാധ്യതകള്‍ മാത്രമേ കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്തത് അഞ്ചുലക്ഷം രൂപയാണെന്നും അത് തനിക്കു ലഭിച്ചിട്ടില്ലെന്നും പരാതിക്കാരി അറിയിച്ചു. 2013ല്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ ആവശ്യപ്പെട്ട പ്രകാരം കടത്തിന്റെ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. തന്നോട് വിവേചനം കാണിച്ചതായി പരാതിക്കാരി അറിയിച്ചു. ആനുകൂല്യങ്ങള്‍ വിതരണം ചെയ്തപ്പോള്‍ വിവേചനമുണ്ടായെന്ന പരാതി ഗൗരവതരമാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. സമാനസാഹചര്യത്തിലുള്ളവര്‍ക്ക് ദേശീയ കമ്മിഷന്റെ നിര്‍ദേശാനുസരണം നല്‍കിയ സഹായം പരാതിക്കാരിക്കും നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള പ്രത്യേക ധനസഹായത്തിന് അപേക്ഷിച്ചിട്ടുള്ള പരാതിയില്‍ പുനഃപരിശോധന വേണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും കലക്ടര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."