സഊദിയില്‍ ധനകാര്യ സ്ഥാപനങ്ങളുടെ ഉന്നത ശ്രേണിയിലും ഇനി സ്ത്രീ സാന്നിധ്യം
റിയാദ്: വിവിധ വിഷയങ്ങളില്‍ സഊദിയില്‍ സ്ത്രീകളെ തഴയുകയാണെന്നു ആക്ഷേപിക്കുന്നവര്‍ക്ക് കനത്ത മറുപടിയുമായി സഊദി വനിതകള്‍ ഉന്നത നിലയിലേക്ക് ഉയരുന്നു. ഏറ്റവും ഒടുവിലായി രാജ്യത്തെ പ്രമുഖ ബാങ്കായ സഊദി സാംബ ബാങ്ക് ഉന്നത സ്ഥാനത്തേക്ക് സഊദി വനിതയെ തിരഞ്ഞെടുത്തു. സാംബ ഫിനാഷ്യല്‍ ഗ്രൂപ്പ് കമ്പനിയുടെ ചരിത്രത്തിലെ തന്നെ ആദ്യ വനിത പ്രസിഡന്റായി റാനിയ നസ്ഹര്‍ ആണ് സ്ഥാനം ഏറ്റത് .
20 വര്‍ഷത്തോളമായി സാംബ ഗ്ലോബല്‍ മാര്‍ക്കറ്റ് ആന്‍ഡ് പാകിസ്ഥാന്‍ യൂണിറ്റില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇവര്‍ ഏറെ കാലമായി ബോര്‍ഡ് മെമ്പര്‍ കൂടിയായിരുന്നു. സ്ത്രീകളുടെ ഉന്നമനത്തെ സഊദി അറേബ്യ ഇപ്പോഴും തടയുകയാണെന്നു പാശ്ചാത്യ മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ആക്ഷേപത്തിന്നിടയിലാണ് സഊദിയില്‍ നിന്നും ഇത്തരം ഉന്നത മേഖലയിലേക്ക് സ്ത്രീകള്‍ കടന്നു വരുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അടക്കം നല്‍കാത്ത രാജ്യത്തു നിന്നും സ്ത്രീകള്‍ സാമ്പത്തിക ക്രയ വിക്രയ മേഖലയുടെ തലപ്പത്തെക്കെന്നാണ് റോയിട്ടേഴ്‌സ് സംഭവത്തെ റിപ്പോര്‍ട്ട് ചെയ്തത്
കഴിഞ്ഞയാഴ്ച്ച അറബ് മേഖലയിലെ ഏറ്റവും വലിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സ്ഥാപന അധ്യക്ഷയായി സഊദി വനിത സ്ഥാനമേറ്റെടുത്തതും ഏറെ വലിയ വാര്‍ത്തയായിരുന്നു. സഊദിയില്‍ സാമ്പത്തിക മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പദവികളിലൊന്നായ സഊദി ഷെയര്‍ മാര്‍ക്കറ്റ് കമ്പനിയില്‍ അധ്യക്ഷയായി സ്ഥാനമേറ്റെടുത്ത ഇവര്‍ 2014 മുതല്‍ സഊദി നാഷണല്‍ ബാങ്കില്‍ ഉന്നത പദവിലയിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."