HOME
DETAILS
MAL
വയനാട് വന്യജീവി സങ്കേതം നാളെ മുതല്‍ അടച്ചിടും
backup
February 21 2017 | 06:02 AM
സുല്‍ത്താന്‍ ബത്തേരി (വയനാട്): കാട്ടുതീ ഭീഷണി കാരണം വയനാട് വന്യജീവി സങ്കേതം നാളെ മുതല്‍ അടച്ചിടും. മാര്‍ച്ച് 31 വരെ അടച്ചിടാനാണ് ഉത്തരവായത്. പി.സി.സി.എഫ് ജി.ഹരികുമാറിന്റേതാണ് ഉത്തരവ്. ഇത്തവണ മഴ കുറഞ്ഞത് കാരണം വനത്തിലെ അടിക്കാടുകള്‍ ഉണങ്ങി കടുത്ത കാട്ടുതീ ഭീഷണിയിലാണ് വന്യജീവി സങ്കേതം. കഴിഞ്ഞ ദിവസങ്ങളില്‍ സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ തീ പടര്‍ന്നിരുന്നു. ഇത് വന്യജീവി സങ്കേതത്തിലേക്ക് പടരുമോ എന്നതില്‍ കടുത്ത ആശങ്കയും ഭീഷണിയുമുണ്ട്. കാട്ടുതീ പടര്‍ന്നാല്‍ അത് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കും മൃഗങ്ങള്‍ക്കും ഭീഷണിയാവുമെന്നതിനാലാണ് സങ്കേതം അടച്ചിടാന്‍ ഉത്തരവായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."