കേരളത്തിലും നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍ വരുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: രാത്രികാലങ്ങളില്‍ സുരക്ഷിത ഉല്ലാസത്തിനായി കേരളത്തില്‍ 'നൈറ്റ് ലൈഫ് 'കേന്ദ്രങ്ങള്‍ വരുന്നു. ഇതിനായി കലക്ടര്‍മാര്‍ ശ്രമം തുടങ്ങിയെന്നും നാം മുന്നോട്ട് എന്ന പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
പബ്ബുകള്‍ കൊണ്ടുവരുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് നൈറ്റ് ലൈഫ് കേന്ദ്രങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
രാത്രി വൈകുവോളം ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിനോദത്തിനും ഉല്ലാസത്തിനുമുള്ള സൗകര്യം കേരളത്തില്‍ ഇല്ലെന്ന ആക്ഷേപമുണ്ട്. കേരളത്തിലെ ഐ.ടി മേഖലയില്‍ ജോലി ചെയ്യാന്‍ പുതിയ തലമുറ മടിക്കുന്നതിന് പ്രധാന കാരണം ഇതാണെന്നും പരാതിയുണ്ട്. ഇത് പരിഗണിച്ചാണ് സംസ്ഥാനത്ത് രാത്രി ഉല്ലാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഹോട്ടലുകളും റസ്റ്റോറന്റുകളും നല്ല വെളിച്ചമുള്ള അന്തരീക്ഷവുമടങ്ങിയ സുരക്ഷിത കേന്ദ്രങ്ങളാണ് ഇതിനായി ഒരുക്കുന്നത്.
ഐ.ടി, വിനോദ സഞ്ചാര മേഖലയുടെ ആവശ്യം പരിഗണിച്ച് സംസ്ഥാനത്ത് പബ്ബുകള്‍ തുടങ്ങുമെന്ന് നേരത്തേ നാം മുന്നോട്ട് പരിപാടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അടുത്ത മദ്യനയത്തില്‍ ഇതോടൊപ്പം ഡ്രൈ ഡേ ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."