HOME
DETAILS

എല്ലാ മാസവും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ജില്ലാതല കോണ്‍ഫറന്‍സ്: ഡി.ജി.പി

  
backup
January 13 2020 | 03:01 AM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d

 


തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ മാസവും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ജില്ലാതല കോണ്‍ഫറന്‍സ് നടത്തണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.
യോഗത്തിന്റെ നടപടിക്കുറിപ്പ് ഡി.ജി.പിക്കും മറ്റ് ഉന്നതോദ്യോഗസ്ഥര്‍ക്കും അയച്ചുകൊടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പൊലിസ് സ്റ്റേഷനുകളുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ പൊതുജന സൗഹൃദമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദേശം. ജില്ലാ പൊലിസ് മേധാവിമാര്‍ ഇപ്പോള്‍ എല്ലാ മാസവും നടത്തുന്ന ക്രൈം കോണ്‍ഫറന്‍സിന് പുറമേയാണ് എസ്.എച്ച്.ഒമാരുടെ കോണ്‍ഫറന്‍സും നടത്തേണ്ടത്.
ക്രൈം കോണ്‍ഫറന്‍സും എസ്.എച്ച്.ഒ കോണ്‍ഫറന്‍സും ഒരുമിച്ച് നടത്താന്‍ പാടില്ലെന്നും ഡി.ജി.പി വ്യക്തമാക്കി. ജനമൈത്രിയുമായി ബന്ധപ്പെട്ട ജോലികള്‍, ഇന്‍ ഹൗസ് പരിശീലന പരിപാടികള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ആധുനീകരണ ജോലികള്‍, സാങ്കേതിക വിദ്യയുടെ ഉപയോഗം, ഹരിതചട്ടം പാലിക്കല്‍, പൊതുജനങ്ങളുടെ സംതൃപ്തി എന്നിവയും ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് സിസ്റ്റത്തിന്റെ പ്രവര്‍ത്തനവും യോഗം വിലയിരുത്തും.
ഇതിനുപുറമേ എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഡി.ജി.പി നേരിട്ട് എല്ലാ എസ്.എച്ച്.ഒമാരുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
എല്ലാ ജില്ലാ പൊലിസ് മേധാവിമാരും സബ് ഡിവിഷണല്‍ പൊലിസ് ഓഫിസര്‍മാരും വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. പൊലിസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മികച്ചതാക്കല്‍ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്നും ഡി.ജി.പി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago