HOME
DETAILS
MAL
ഹര്‍ത്താലില്‍ തുറക്കാത്ത കടകളുടെ പൂട്ടില്‍ ടാര്‍ ഒഴിച്ചു
backup
January 05 2019 | 06:01 AM
കൂത്തുപറമ്പ്: കതിരൂരില്‍ ഹര്‍ത്താല്‍ ദിനത്തില്‍ തുറക്കാതിരുന്ന ഇരുപതോളം കടകളുടെ പൂട്ടില്‍ ടാര്‍ ഒഴിച്ച് കേടുവരുത്തിയ നിലയില്‍. ടൗണിലെ ഇരുപതോളം കടകളുടെ പൂട്ടിലാണു ടാറും പശയും മറ്റും ഒഴിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണു സംഭവം വ്യാപാരികളുടെ ശ്രദ്ധയില്‍പെട്ടത്.
പിന്നീട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ട് പൊളിച്ചുനീക്കിയാണു കടകള്‍ തുറന്നത്. വ്യാപാരികളുടെ പരാതിയില്‍ കതിരൂര്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ടൗണില്‍ പ്രകടനം നടത്തി. തുടര്‍ന്നു നടന്ന പൊതുയോഗം ഐ.ആര് രജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ. ഭാസ്കരന് അധ്യക്ഷനായി. പി. രാഘവന്, കെ.കെ രാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."