കണ്ണൂര്‍ വിമാനത്താവളം: വികസന പ്രതീക്ഷയില്‍ കുടക്
മടിക്കേരി: കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ കുടകിനെ കാത്തിരിക്കുന്നത് വന്‍ വികസനം. കഴിഞ്ഞ പത്തുവര്‍ഷം മുന്‍പ് കുടക് ജില്ലയോട് ചേര്‍ന്ന് ഒരു അന്താരാഷ്ട്ര വിമാനത്താവളം കുടക് ജനതക്ക് സ്വപ്‌നം മാത്രമായിരുന്നു.
എന്നാല്‍ വിരാജ്‌പേട്ടയില്‍ നിന്നു 77 കിലോമീറ്റര്‍ ദൂരം മാത്രമുള്ള മൂര്‍ഖന്‍പറമ്പില്‍ പൂ
ര്‍ത്തിയാകുന്ന വിമാനത്താവളം കുടകിന്റെ വന്‍ വികസന മുന്നേറ്റത്തിന് കളമൊരുക്കും. വിനോദ സഞ്ചാരികളുടെയും പ്രവാസികളുടെയും പ്രിയപ്പെട്ട ഇടമായ കുടക് ജില്ല ദേശിയ, അന്തര്‍ദേശിയ തലത്തില്‍ വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.
വര്‍ഷത്തില്‍ ഇരുപത് ലക്ഷത്തിലധികം വിനോദ സഞ്ചാരികളാണ് കുടകിലേക്കെത്തുന്നത്. പുതിയ വിമാനത്താവളം പൂര്‍ത്തിയാകുമ്പോള്‍ ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മലബാറുമായി ഏറെ ബന്ധമുള്ള കുടക് ജില്ലയ്ക്ക് വാണിജ്യ, വ്യവസായ രംഗത്തും വലിയനേട്ടമുണ്ടാകും. പുതിയ സാഹചര്യത്തില്‍ ജില്ലയിലെ പ്രമുഖ റോഡുകളല്ലാം വികസിപ്പിച്ചു കഴിഞ്ഞു. മലബാറുമായി ബന്ധം പുലര്‍ത്തുന്ന പ്രധാന പാതകള്‍ നാലുവരിയായി ഇരട്ടിപ്പിക്കാനുള്ള ആലോചനകളും പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം കുടക് ജില്ലാ പ്രസ്‌ക്ലബ് അധ്യക്ഷന്‍ കേശവ കാമത്തും പ്രസ്‌ക്ലബ് അംഗങ്ങളും വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു. കുടകിന്റെ അയല്‍ ജില്ലകളായ മൈസൂറു, ചിക്കമംഗളൂറു, ദക്ഷിണ കന്നട പ്രദേശത്തുള്ളവര്‍ക്കും വലിയ നേട്ടമാണ് കണ്ണൂര്‍ വിമാന താവളം മുന്നോട്ടുവെക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."