മാധ്യമങ്ങള്‍ക്കുനേരെയുള്ള ആക്രമണം ആശങ്കാജനകം: എം.എല്‍.എ
ശ്രീകണ്ഠപുരം: സമരമുഖങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാനുള്ള പ്രവണത വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് കെ.സി ജോസഫ് എം.എല്‍.എ. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങളിലൂടെയാണ് ലോകം സത്യം മനസിലാക്കുന്നത്.
ജീവന്‍ പോലും പണയപ്പെടുത്തിയാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നത്. അവരെ കൈയേറ്റം ചെയ്യാനുള്ള പ്രവണതയില്‍നിന്ന് സ്വന്തം പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ചുമതലയുണ്ട്.
അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മാധ്യമങ്ങളെ ഒഴിവാക്കാനാണ് സംസ്ഥാന ഗവണ്‍മെന്റ് പോലും ബോധപൂര്‍വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഗവണ്‍മെന്റ് അടുത്ത കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഇതുവരെ നടപടി സ്വീകരിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും കെ.സി ജോസഫ് എം.എല്‍.എ. പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."