കാറിടിച്ച് വയോധികന് മരിച്ചതില്‍ പ്രതിഷേധിച്ച് മൂന്ന് കടകള്‍ക്കു തീവച്ചു
ചട്ടഞ്ചാല്‍: പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങവെ ചട്ടഞ്ചാലില്‍ വൃദ്ധന് മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടി. കഴിഞ്ഞ ദിവസം കുന്നുപാറയിലെ കുഞ്ഞഹമ്മദ് എന്ന മിഠായി കുഞ്ഞാമു (80) കാറിടിച്ച് മരിച്ചത് കഞ്ചാവു മാഫിയയുടെ കാറാണ് എന്നാരോപിച്ചാണ് ജനങ്ങള്‍ പ്രതിഷേധവുമായി ചട്ടഞ്ചാല്‍ ടൗണില്‍ ഒത്തുകൂടിയത്.
യോഗത്തിനു ശേഷം നാട്ടുകാര്‍ കഞ്ചാവ് വില്‍പ്പന നടക്കാറുണ്ടെന്നു സംശയിക്കുന്ന മൂന്ന് പെട്ടിക്കടകള്‍ തീവച്ചു നശിപ്പിച്ചു. ഇവിടെ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കാറുണ്ടെന്നു നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലിസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഇതു കൂടാതെ ചട്ടഞ്ചാല്‍ ടൗണില്‍ വിവിധ കേസുകളില്‍ പിടിച്ച വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിനെതിരെയും നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ പരിസവും കഞ്ചാവ് മാഫിയയുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."