ആനുകൂല്യങ്ങള്‍ അര്‍ഹര്‍ അറിയാതെ പോകുന്നു: പി.കെ ബഷീര്‍ എം.എല്‍.എ
കിഴിശ്ശേരി: പാവപ്പെട്ട ആളുകള്‍ക്ക് വേണ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പിലാക്കുന്ന പല ആനൂകൂല്യങ്ങളും അവകാശങ്ങളും അര്‍ഹര്‍ അറിയുന്നില്ലെന്നും അവര്‍ക്ക് ആനുകൂല്യം നഷ്ടപ്പെടുകയാണെന്നും പി.കെ ബഷീര്‍ എം.എല്‍.എ.
കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് കിഴിശ്ശേരിയില്‍ സംഘടിപ്പിച്ച ത്രിദിന ആരോഗ്യ ബോധവല്‍ക്കരണ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൂസ അധ്യക്ഷനായി. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. രേണുക മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സറീനാ ഹസീബ്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പുളിക്കല്‍ മുഹമ്മദ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.എം മുസ്തഫ, കാവനൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്യാമിലി, പി. കെ മുഹമ്മദുണ്ണി, ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ സി ഉദയകുമാര്‍, വിജയകുമാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."