HOME
DETAILS
MAL
മാവോയിസ്റ്റ് അയ്യപ്പനെ തെളിവെടുപ്പിനായി ചെന്നൈയിലേക്ക് കൊണ്ടുപോയി
backup
February 21 2017 | 07:02 AM
നിലമ്പൂര്‍: കഴിഞ്ഞ ദിവസം മൂത്തേടം കല്ക്കുളത്ത് നിന്ന് പിടിയിലായ മാവോയിസ്റ്റ് തമിഴ്നാട് വിരുതനഗര്‍ തെമ്മനിക്കാന്പെട്ടി അയ്യപ്പനെ തെളിവെടുപ്പിന് ചെന്നൈയിലേക്ക് കൊണ്ടുപോയി. എടക്കര സി.ഐ പി.കെ സന്തോഷ്, എസ്.ഐ പി. ജ്യോതീന്ദ്ര കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. ചെന്നൈയിലെ ഒരു സ്വകാര്യ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. കോടതി കഴിഞ്ഞ ദിവസം അയ്യപ്പനെ ഒരാഴ്ചത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്നാണ് തെളിവെടുപ്പ് നടക്കുന്നത്. കഴിഞ്ഞ 16നാണ് കല്കുളത്ത്വച്ച് നാട്ടുകാര്‍ ഇയാളെ പൊലിസില്‍ ഏല്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."