വലിയോറ തേര്‍ക്കയം നടപ്പാലം അപകടാവസ്ഥയില്‍
വേങ്ങര: നടപ്പാലം അപകടാവസ്ഥയില്‍. മൂന്ന് പതിറ്റാണ്ട് മുന്‍പ് നിര്‍മിച്ച് പാലത്തിന്റെ തൂണിന് ബലക്ഷയം. വേങ്ങര പഞ്ചായത്തിലെ വലിയോറ പാണ്ടികശാലയെയും തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ വെന്നിയൂര്‍ കാച്ചടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തേര്‍ക്കയം പാലത്തിന്റെ തൂണുകളാണ് അപകടാവസ്ഥയിലുളളത്.
അവുകാദര്‍കുട്ടി നഹ ഉപ മുഖ്യമന്ത്രിയായിരിക്കെ 84 ല്‍ തറക്കല്ലിടുകയും 87ല്‍ ഗതാഗതത്തിന് തുറന്ന് കൊടുക്കുകയും ചെയ്തു. എഴുപത് മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമാണ് പാലത്തിന്. കാലപ്പഴക്കം മൂലം പാലത്തിന്റെ തൂണുകള്‍ പലതും ദ്രവിച്ചിട്ടുണ്ട്. ജലത്തിനടിയിലായിരുന്ന പലഭാഗത്തും തേപ്പും കോണ്‍ക്രീറ്റും അടര്‍ന്ന് ഇരുമ്പ് കമ്പികള്‍ പുറത്തേക്ക് കാണുന്നുണ്ട്.
പുഴയിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്നാണ് അപകടാവസ്ഥ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. വേങ്ങര ഭാഗത്തുള്ളവര്‍ക്ക് കോട്ടക്കല്‍, തിരൂരങ്ങാടി ഭാഗങ്ങളിലെത്താനും വെന്നിയൂര്‍ കാച്ചടി പ്രദേശത്തുകാര്‍ക്ക് വലിയോറ, വേങ്ങര, മലപ്പുറം ഭാഗങ്ങളിലേക്ക് ഈ പാലത്തിലൂടെ എളുപ്പത്തില്‍ എത്താനും സാധിക്കും. വലിയ വാഹനങ്ങള്‍ക്ക് ഈ പാലത്തിലൂടെ പ്രവേശനമില്ല. വലിയ വാഹനങ്ങള്‍ക്കടക്കം ഗതാഗതം നടത്താന്‍ പറ്റുന്ന വിധത്തില്‍ പാലം പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇതുന്നയിച്ച് വി.യൂസഫലിയുടെ നേതൃത്വത്തിലുള്ള വികസന സമിതി പൊതുമരാമത്ത് വകുപ്പ് മന്ത്രി, സ്ഥലം എം.എല്‍.എ.പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."