HOME
DETAILS

ഷെൻഗൺ വിസക്കാർക്ക് സഊദി ഓൺ അറൈവൽ വിസ ലഭിക്കണമെങ്കിൽ സഊദി വിമാനങ്ങളിൽ എത്തണമെന്ന് റിപ്പോർട്ട്

  
backup
January 13 2020 | 07:01 AM

%e0%b4%b7%e0%b5%86%e0%b5%bb%e0%b4%97%e0%b5%ba-%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf

      റിയാദ്: സഊദിയിലേക്ക് ഷെൻഗൻ വിസക്കാർക്ക് ഓൺ അറൈവൽ വിസയിൽ പ്രവേശിക്കണമെങ്കിൽ സഊദി വിമാനങ്ങളിൽ രാജ്യത്ത് എത്തിച്ചേരണമെന്ന് റിപ്പോർട്ട്. വിദേശ രാജ്യങ്ങളിലെ വിമാനങ്ങൾ വഴി ഇത്തരക്കാർ സഊദി സന്ദർശനത്തിന് എത്തുകയാണെങ്കിൽ പ്രവേശനം സാധ്യമായേക്കില്ല. ഈജിപ്‌ത്‌ എയർ ആണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. ഷെൻഗൻ, അമേരിക്ക, ബ്രിട്ടൻ സന്ദർശക വിസയുള്ളവർ സഊദിയിലേക്ക് വരുന്നുവെങ്കിൽ സഊദി എയർ, ഫ്‌ളൈനാസ്, ഫ്‌ളൈ ആദീൽ, സഊദി ഗൾഫ് എയർലൈൻസ് എന്നീ വിമാനങ്ങളിലാണ് എത്തിച്ചേരേണ്ടത്. റിയാദ്, ദമാം, ജിദ്ദ വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് ഓൺ അറൈവൽ വിസ ലഭിക്കുമെന്നും ഇതുമായി സഊദിയുടെ ഏത് ഭാഗത്തും സന്ദർശനം നടത്താൻ കഴിയുമെന്നും ഈജിപ്‌ത്‌ എയർ കൊമേഴ്ഷ്യൽ ഓപ്പറേഷൻസ് ഡെപ്യൂട്ടി ഡയറക്റ്റർ അറിയിച്ചു.
        ഇക്കഴിഞ്ഞ ഡിസംബർ 31 നാണു സഊദിയിലേക്ക് ഇന്ത്യക്കാരടക്കമുള്ളർക്ക് ഏറെ ഉപകാരമാവുന്ന ഓൺലൈൻ വിസ സംവിധാനത്തിന് തുടക്കമായത്. അമേരിക്ക, ബ്രിട്ടൻ, ഷെൻഗൻ രാജ്യങ്ങൾ എന്നിവയുടെ വിസ സ്റ്റാംബ് ചെയ്ത പാസ്‌പോർട്ട് ആണെങ്കിൽ ഇവരെ ഏത് രാജ്യത്തെ പൗരന്മാരാണെന്ന് പരിഗണിക്കാതെ തന്നെ സഊദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികൾ ലഘൂകരിച്ചാണ് ഓൺ അറൈവൽ വിസ അനുവദിച്ചു തുടങ്ങിയത്. നേരത്തെ ഇത് സംബന്ധിച്ച് സഊദി ടൂറിസം വകുപ്പ് അറിയിച്ചിരുന്നുവെങ്കിലും ജനുവരി ഒന്നു മുതലാണ് പ്രാബല്യത്തിലായത്.
         ഈ മൂന്ന് വിസയിലുള്ളവര്‍ക്കും സഊദിയിലെ ഏതെങ്കിലും എയർ പോര്‍ട്ടുകളില്‍ എത്തിയാൽ ഓണ്‍ അറൈവല്‍ വിസ ലഭിക്കും. സഊദി അറേബ്യയിലേക്ക് വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 49 രാജ്യങ്ങളിലെ പൗരന്മാർക്ക് കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഓൺ അറൈവൽ വിസ അനുവദിച്ചിരുന്നു. എന്നാൽ, ഈ രാജ്യങ്ങളിൽ ഉൾപ്പെടാത്തതിനാൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ളാദേശ് തുടങ്ങി നിരവധി രാജ്യങ്ങളിലുള്ളവർക്ക് ഉപകാരം ചെയ്‌തിരുന്നില്ല. എന്നാൽ, പുതിയ സംവിധാനത്തോടെ ഷെൻഗൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചവർക്ക് ചില നിബന്ധനകൾ പാലിച്ച് സഊദിയിലേക്ക് ഓൺ അറൈവൽ വിസയിൽ പ്രവേശിക്കാമെന്നതാണ് പ്രത്യേകത.
.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം

Kerala
  •  a month ago
No Image

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം പിടിയിൽ

Kerala
  •  a month ago
No Image

ചേലക്കരയിൽ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; പൊലിസ് നോക്കി നില്‍ക്കെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപണം

Kerala
  •  a month ago
No Image

വ്യജ റിക്രൂട്ട്‌മെന്റ്; 18 ഇന്ത്യന്‍ ഏജന്‍സികളുടെയും 160 കുവൈത്ത് കമ്പനികളുടെയും പേരുകള്‍ ഉള്‍പ്പെടുത്തി കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ കരിമ്പട്ടിക

Kuwait
  •  a month ago
No Image

വ്യവസായിയെ കെട്ടിയിട്ട് ബന്ദിയാക്കി 50 ലക്ഷം തട്ടിയെടുത്തു; ഉന്നത ഐആര്‍എസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

National
  •  a month ago
No Image

ഹജ്ജ് രജിസ്‌ട്രേഷനായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു

latest
  •  a month ago
No Image

'നവീൻ ബാബു നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല'; റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  a month ago
No Image

ബിസിനസ് ബേ, അല്‍ സഫ സൗത്ത് എന്നിവിടങ്ങളില്‍ രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ കൂടി

uae
  •  a month ago