മറ്റൊരാള്‍ ഉപേക്ഷിച്ച സാരി വീണ്ടുമണിഞ്ഞു; പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം നല്കി കലക്ടര്‍
തിരുവനന്തപുരം : മറ്റൊരാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച സാരി വീണ്ടും അണിഞ്ഞ് പ്രകൃതി സംരക്ഷണത്തിന്റെ മാതൃക തീര്‍ത്ത് ജില്ലാ കലക്ടര്‍ കെ. വാസുകി.
തിരുവനന്തപുരം ജില്ലാ കലക്ടറുടെ ഫെയ്സ്ബുക്കില്‍ കലക്ടര്‍ തന്നെ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
വര്‍ക്കല മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ആര്.ആര്.എഫില്‍ നിന്ന് ലഭിച്ച ഉപയോഗിച്ച് ഉപേക്ഷിച്ച് സാരിയാണ് പുനരുപയോഗമെന്ന നിലയില്‍ കലക്ടര്‍ അണിഞ്ഞത്.
മറ്റൊരാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രം ധരിക്കുന്നതില്‍ തനിക്ക് അപമാനമൊന്നും തോന്നുന്നില്ലെന്നും ഓള്‍ഡ് ഈസ് ഫാഷണബിള്‍ എന്നാണ് തങ്ങളുടെ ചിന്താഗതിയെന്നും കലക്ടര്‍ പറയുന്നു.
മറ്റുള്ളവര്‍ ഉടുത്ത സാരി ഞാന്‍ ഉടുക്കുന്നതില്‍ എനിക്ക് വിഷമമൊന്നുമില്ല, സങ്കോചവുമില്ല മറ്റുള്ളവര്‍ ഉപേക്ഷിച്ചതാണെങ്കിലും അത് എത്രത്തോളം ഉപയോഗിക്കാമോ അത്രയും കാലം ഞാന്‍ ഉപയോഗിക്കുകതന്നെ ചെയ്യും.ഗ്രീന്‍ പ്രൊട്ടേക്കോളിന്റെ ഭാഗമായി പരിസ്ഥിതിക്ക് നാശമുണ്ടാകാതിരിക്കുകയാണ് ലക്ഷ്യം.ഞാനുടുത്തിരിക്കുന്ന ഈ സാരിക്ക് നല്ല ലൈഫുണ്ട്. പെട്ടെന്നൊന്നും ഇത് മോശമാകില്ല. ഒരു 15 വര്‍ഷമെങ്കിലും ഈ സാരി എന്നോടൊപ്പമുണ്ടാകും. കലക്ടര്‍ വാസുകി വിഡിയോയില്‍ പറഞ്ഞു. സാരി ലഭിച്ചപ്പോഴേ ഈ സാരി ഉടുക്കുമെന്ന് താന്‍ പറഞ്ഞിരുന്നതായും കലക്ടര്‍ പറയുന്നു.
വര്‍ക്കലയില്‍ ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള ഗ്രീന്‍പ്രൊട്ടോക്കോളിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോകവേയാണ് കലക്ടര്‍ വസുകി ഫെയ്സ്ബുക്ക് വിഡിയോയിലൂടെ സാരി വിശേഷവും പ്രകൃതി സംരക്ഷണ സന്ദേശവും പങ്കുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."