പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
ജിദ്ദ : കേന്ദ്ര സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച പൗരത്വ ഭേദഗതി, പൗരത്വ രജിസ്റ്റർ എന്നിവക്കെതിരെ തിരുരങ്ങാടി മുനിസിപ്പൽ കെഎംസിസി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് സീതി കൊളക്കാടൻ ഉദ്ഘാടനം ചെയ്‌തു. ഇന്ത്യൻ ഭരണ ഘടന നൽകുന്ന തുല്യാവകാശത്തെ ഹനിക്കുന്നതാണ് കേന്ദ്ര സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച പൗരത്വ ഭേദഗതി നിയമമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളെ ഇന്ത്യൻ പൗരന്മാരായി വിദേശ രാജ്യങ്ങൾ അംഗീകരിക്കുന്ന പാസ്‌പോർട്ട് പോലും പൗരത്വ രേഖയായി അംഗീകരിക്കുമെന്ന് പൗരത്വ രജിസ്റ്റർ നിയമത്തിൽ വ്യക്തമായി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തിൽ തിരുരങ്ങാടി മുനിസിപ്പൽ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് റഫീഖ് പന്താരങ്ങാടി അധ്യക്ഷത വഹിച്ചു. തിരുരങ്ങാടി നിയോജക മണ്ഡലം പ്രവാസി ലീഗ് പ്രെസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട മുൻ ജിദ്ദ കെഎംസിസി നേതാവ് പി.എം. എ ജലീലിന് സ്വീകരണം നൽകി. സൈതലവി നീലങ്ങത്ത്, എം.പി. റഊഫ് , അബ്ദുസ്സമദ് പൊറ്റയിൽ, ജിഫ്‌സിൽ ചെമ്മാട് തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ജാഫർ വെന്നിയൂർ സ്വാഗതവും ഇസ്മായിൽ ഒടുങ്ങാട്ട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."