പൗരത്വ സംരക്ഷണ നിയമം: സെമിനാർ സംഘടിപ്പിച്ചു
ദമാം: സമകാലിക ഇന്ത്യയിൽ അർത്ഥം നഷ്ടപ്പെട്ട ചില പദങ്ങളിൽ ഒന്നാണ് ദേശ സ്നേഹമെന്നും
അനേകായിരം ധീരദേശാഭിമാനികളായ മനുഷ്യർ മത-ജാതി-വർഗ്ഗ ചിന്തകൾക്കതീതമായി ഒരുമിച്ചു നിന്ന് പോരാടി തങ്ങളുടെ ജീവ രക്തം നൽകി സംരക്ഷിച്ചു പോന്ന ഇന്ത്യയുടെ അതി മഹത്തായ പാരമ്പര്യങ്ങൾക്കും മതേതര മൂല്യങ്ങൾക്കും തികച്ചും വിരുദ്ധമായ ആശയങ്ങളും ചിന്തകളും ദേശ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ ഭരണഘടനാ സംരക്ഷണ യജ്ഞത്തില്‍ ചേര്‍ന്ന് നിന്ന് ഫാസിസത്തെ ചെറുത്തു തോല്‍പ്പിക്കുക എന്നതാണ് യഥാര്‍ത്ഥ രാജ്യ സ്നേഹികളുടെ കടമെയെന്നു ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്‍റര്‍ ജുബൈലിലെ സാമൂഹിക സംഘടനാ കൂട്ടായ്മയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പൗരത്വ ഭേതഗതിയും ഫാഷിസ്റ്റ് അജണ്ടകളും സെമിനാര്‍ അഭിപ്രായപ്പെട്ടു. മതേതര ജനാധിപത്യ വിശ്വാസികളോടൊപ്പം ചേർന്ന്, വ്യക്തിത്വം കാത്തുസൂക്ഷിച്ച്, ജനാധിപത്യ മര്യാദകൾ പാലിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾ നടത്തുകയും ചെയ്യണമെന്നും സെമിനാര്‍ ആഹ്വാനം ചെയ്തു.
അര്‍ഷദ് ബിന്‍ ഹംസ അധ്യക്ഷത വഹിച്ച സെമിനാറില്‍ വിവിധ മതസാമൂഹിക സംഘടനാ നേതാക്കളായ യു എ റഹീം കെഎം.സി.സി, നൂഹ് പാപ്പിനിശ്ശേരി ഒ.ഐ.സി.സി, പ്രേംരാജ് നാരായണന്‍ നവോദയ, ഷാജി പിസി നവയുഗം, കബീര്‍ എം പറളി കെ,എന്‍.എം ഇസ്ലാഹീ സെന്‍റര്‍, അബ്ദുല്‍ കരീം ഖാസിമി രിസാല സ്റ്റഡി സര്‍ക്കിള്‍, റാഫി ഹുദവി സമസ്‌ത ഇസ്‌ലാമിക് സെന്റർ, ഷാജഹാന്‍ മനക്കല്‍ തനിമ, സലിം കടലുണ്ടി സഊദി ഇസ്‌ലാഹി സെന്‍റര്‍, ഹുസൈന്‍ മൌലവി കൊല്ലം തബ്‌ലീഗ് ജമാഅത്ത്, സലാഹുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു, ജുബൈല്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി അടിമാലി പ്രമേയാവതരണം നടത്തി. നൗഫൽ തിരൂരങ്ങാടി സ്വാഗതവും അന്‍വര്‍ അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."