സഊദിയിലെ പ്രവാസികള്‍ക്ക് കസ്റ്റംസ് നിര്‍ദ്ദേശവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്
ജിദ്ദ: സഊദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ കസ്റ്റംസ് നിയമങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് പറഞ്ഞു. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിരവധി കള്ളക്കടത്തുകള്‍ അടുത്തിടെ പിടികൂടിയതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.
ഇന്ത്യന്‍ പൗരന്മാരും, ഇന്ത്യ സന്ദര്‍ശിക്കുന്ന ഏതൊരു വിദേശിയും പാലിക്കേണ്ട പല കസ്റ്റംസ് നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ഇത് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ കസ്റ്റംസ് ഡിപ്പാര്‍ട്‌മെന്റ് വെബ്‌സൈറ്റുകളിലും, എയര്‍പോര്‍ട്ടുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച പല സംഭവങ്ങളിലായി 7.2 കിലോയോളം സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ദുബായില്‍ നിന്നും മുംബൈയിലെത്തിയവരാണ് ഇവര്‍. ഏകദേശം 20.14 മില്യണ്‍ രൂപയാണ് ഇത്രയും സ്വര്‍ണത്തിന്റെ വില.
ആദ്യത്തെ കേസില്‍ ഒരു വനിതയും മറ്റൊരാളും ചേര്‍ന്നാണ് സ്വര്‍ണം കടത്തിയത്. പഴയ ട്രൗസറുകളുടെ ഹുക്കുകളുടെ രൂപത്തില്‍ വെള്ളി പൂശിയാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രണ്ടാമത്തെ കേസില്‍ ഒരാള്‍ സ്റ്റീല്‍ റോളറിനകത്ത് മൂന്ന് കിലോയോളം സ്വര്‍ണം ഒളിപ്പിച്ച നിലയിലായിരുന്നു പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."