ഭിന്നശേഷി സഹായക ഉപകരണങ്ങളുടെ ഷോറൂം ആരംഭിക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് സഹായകരമായ ഉപകരണങ്ങളുടെ ഷോറൂം ഉടന്‍ ആരംഭിക്കുമെന്നും അതുകഴിഞ്ഞ് സഹായ ഉപകരണങ്ങളുടെ നവീന നിര്‍മാണ കേന്ദ്രം തുടങ്ങുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ.
തൈക്കാട് ഗവ. ഗസ്റ്റ്ഹൗസില്‍ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്കുള്ള വാഹന വായ്പ വിതരണം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സാമൂഹ്യനീതി വകുപ്പിന്റെ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്റെ ശുഭയാത്ര പദ്ധതിയിലൂടെ നിരവധി ഭിന്നശേഷിക്കാര്‍ക്കാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തുവരുന്നത്.
കൂടാതെ ഭിന്നശേഷിക്കാര്‍ക്കായി മെഗാ മെഡിക്കല്‍ ക്യാംപ് നടത്തി ആയിരക്കണക്കിന് പേര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.
കാസര്‍കോട് ഡിസെബിലിറ്റി വില്ലേജും ജില്ലകള്‍ തോറും ഡിസെബിലിറ്റി കേന്ദ്രങ്ങളും സ്ഥാപിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. വികലാംഗക്ഷേമ കോര്പറേഷന് ചെയര്മാന് അഡ്വ. പരശുവയ്ക്കല്‍ മോഹനന് അധ്യക്ഷനായി.
മാനേജിങ് ഡയരക്ടര്‍ കെ. മൊയ്തീന് കുട്ടി സ്വാഗതമാശംസിച്ചു. പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു മുഖ്യാതിഥികളായ ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."