HOME
DETAILS

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നിന്നും ജസ്‌ല മാടശേരി പിന്‍മാറി

  
backup
January 13 2020 | 08:01 AM

kerala-literature-festival-jezla-madasseri-13-01-2020

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ ' മതജീവിതത്തില്‍ നിന്ന് മതരഹിത ജീവിതത്തിലേക്ക്' എന്ന വിഷയത്തില്‍ നടക്കുന്ന സംവാദപരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ജസ്‌ല മാടശേരി.

ഇസ്‌ലാം മതം ഉപേക്ഷിച്ചവരെമാത്രം സംവാദപരിപാടിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് നടപടി. ഇപ്പോഴത്തെ അവസ്ഥയില്‍ ഇസ്ലാമോഫോബിയയുടെ വളര്‍ച്ചക്കേ ഇത് ഉപകരിക്കു എന്ന് ജസ്ല ഫേസ്ബുക്കില്‍ കുറിച്ചു.


മതരഹിത ജീവിതത്തിലേക്ക് കടന്ന് വന്നവര്‍ പഴയ മുസ്ലിം മാത്രമല്ല എല്ലാ മതത്തില്‍ നിന്നുള്ളവരുമുണ്ട് എന്നും ജസ്ല ചൂണ്ടിക്കാട്ടി. യുക്തിവാദം എന്നാല്‍ ഒന്നിനെ മാത്രം ഫോക്കസ് ചെയ്ത് എതിര്‍ക്കലല്ല. യുക്തിക്ക് നിരക്കാത്തത് തന്നെയാണ് തന്നെ സംബന്ധിച്ചിടത്തോളം എല്ലാ മതങ്ങളെന്നും ജസ്ല പറഞ്ഞു.

സമകാലിക സാഹചര്യത്തില്‍ ഇത്തരത്തില്‍ മൂന്ന് പഴയ മുസ്ലീങ്ങളുടെ മാത്രം പാനല്‍ ചര്‍ച്ച ഒരു ടാര്‍ജറ്റഡ് ഫോബിയ വളര്‍ത്താനേ ഉതകുവെന്നും. സംഘപരിവാറിന്,ഇതൊരു വാളും ആകുമെന്നത് കൊണ്ട് തന്നെ പങ്കെടുക്കില്ലെന്ന് സംഘാടകരോട് അറിയിച്ചിട്ടുണ്ടെന്നും ജസ്ല പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മതജീവിതത്തില്‍ നിന്നും മതരഹിത ജീവിതത്തിലേക്ക് എന്ന വിഷയത്തില്‍ നടക്കുന്ന ഈ സംവാദപരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നില്ല...
ദയവു ചെയ്ത് ഇതുമായി ബന്ധപ്പെട്ടുള്ള ഫോണ്‍കാള്‍സ് ഒഴിവാക്കുക.

മതരഹിത ജീവിതത്തിലേക്ക് കടന്ന് വന്നവര്‍ ex മുസ്ലീംസ് മാത്രമല്ല..എല്ലാമതത്തില്‍ നിന്നുമുണ്ട്...
അത് കൊണ്ട് മൂന്ന് ex മുസ്ലിംസ് മാത്രം പങ്കെടുക്കുന്നുവെന്ന ദുഖകരമായ വിഷയം എന്നെ ബുദ്ധിമുട്ടിച്ചു...

എല്ലാ ex മതക്കാരും തമ്മിലുള്ള പാനല്‍ ചര്‍ച്ച ആരോഗ്യകരമായതാണ്..എന്നാല്‍ ex മുസ്ലീംസ് മാത്രമാകുമ്പോള്‍ സത്യങ്ങളാണേലും..അതിനുള്ള സാഹചര്‌യം ഇതല്ല എന്നും..ഇപ്പോഴത് ഇസ്ലാമോഫോബിയയുടെ വളര്‍ച്ചക്കേ ഉപകരിക്കു എന്നും തിരിച്ചറിയുന്നൂ.

മാത്രമല്ല..യുക്തിവാദം എന്നാല്‍ ഒന്നിനെ മാത്രം ഫോക്കസ് ചെയ്ത് എതിര്‍ക്കലല്ല..യുക്തിക്ക് നിരക്കാത്തത് തന്നെയാണ് എന്നെ സംഭന്ധിച്ചിടത്തോളം എല്ലാ മതങ്ങളും..

പ്രത്യേകിച്ചും ഈ സമകാലിക സാഹചര്യത്തില്‍ ഇത്തരത്തില്‍ മൂന്ന് ex മുസ്ലീംഗളുടെ മാത്രം പാനല്‍ ചര്‍ച്ച ഒരു ടാര്‍ജറ്റഡ് ഫോബിയ വളര്‍ത്താനേ ഉതകൂ..

മാത്രമല്ല..സംഖപരിവാറിന്,ഇതൊരു വാളും ആകും..എന്നത് കൊണ്ട്..തന്നെ പങ്കെടുക്കില്ലെന്ന് സംഘാടകരോട് അറിയിച്ചിട്ടുണ്ട്...

ഇതാണ് എന്‍റെ നിലപാട്..
ഇതുമായി ബന്ധപ്പെട്ട കാളുകള്‍ ഒഴിവാക്കണം..

എനിക്ക് ഒരുമതത്തോട് മാത്രം യാതൊരു ഫോബിയയുമില്ല...എല്ലാ മതത്തോടും ഒരെ പുച്ഛമാണുള്ളത്..

അതുകൊണ്ട് ഒരു ടാര്‍ജറ്റഡ് ടോക്ക് എന്‍റെ അജണ്ഢയല്ല..

(വിഷയം കൃത്യമായി കണ്‍വേ ചെയ്യുന്നതില്‍ വന്ന പാളിച്ചയാണ് ഈ വിഷയത്തില്‍ സംഭവിച്ചത്..
ഞാന്‍ ആദ്യമേ അറിയിച്ചിരുന്നു മതം മാത്രം പറയുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ല..സാമൂഹിക വിഷയങ്ങളില്‍ മതം പറയും എന്ന് മാത്രം.

സംഘാടകര്‍ക്ക് വന്ന ബുദ്ധിമുട്ടില്‍ ഖേദം)

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 months ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം;  കനത്ത മഴയ്ക്ക് സാധ്യത,ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

latest
  •  2 months ago
No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago