മുഖത്തലയിലെ അക്രമം: കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ത്ത സംഭവത്തില്‍ അഞ്ചുപേര്‍ റിമാന്‍ഡില്‍
കൊട്ടിയം: മുഖത്തലയില്‍ ബുധനാഴ്ച രാത്രിയില്‍ കെ.എസ്.ആര്‍.ടി.സി.വേണാട് ബസുകള്‍ എറിഞ്ഞുതകര്‍ത്ത സംഭവത്തില്‍ പിടിയിലായ അഞ്ചു പേരെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ജാഥയുടെ മറവിലായിരുന്നു അക്രമം.
മുഖത്തല പാങ്കോണം ഇ എസ്.ഐക്ക് സമീപം നെടിയവിള പുത്തന്‍വീട്ടില്‍ അയ്യപ്പന്‍ പിള്ള (48), മുഖത്തല കുറുമണ്ണ എന്‍.എസ്.എസ്.യു.പി.എസ്സിന് സമീപം കളിവീട്ടില്‍ തുളസീധരന്‍പിള്ള (55), കിഴവൂര്‍ ഇ.എസ്.ഐ.ക്ക് സമീപം മായാ വിലാസത്തില്‍ ഷമ്മിലാല്‍ (38),പേരയം കൃഷ്ണ കൃപയില്‍ ലാല്‍ കൃഷ്ണ(28), ചെന്താപ്പുര് ആയിരത്ത് വീട്ടില്‍ രഞ്ജിത്എന്ന രാജേഷ് (34) എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത്. അക്രമം നടത്തുന്ന ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ പിടികൂടുന്നതിനായി ചാത്തന്നൂര്‍ എ.സി.പി.ജവഹര്‍ ജനാര്‍ദ്, കൊട്ടിയം സി.ഐ.യുടെ ചുമതലയുള്ള കോസ്റ്റല്‍ സി.ഐ ഷാബു, എസ്.ഐ സുനില്‍ കൃഷ്ണ, എസ്.ഐ.അഷ്ടമന്‍, എ.എസ്.ഐ ഫിറോസ്, എസ്.സി.പി.ഒ. സുനില്‍, സെയ്ഫ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.വ്യാഴാഴ്ച സംഭവസ്ഥലത്തു നിന്നും പൊലീസ് തെളിവെടുപ്പ് നടത്തി.
ബുധനാഴ്ച രാത്രിയില്‍ മുഖത്തലയില്‍ കെ.എസ്.ആര്‍.ടി.ബസ്സ് കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതികളെ വിട്ടുകൊടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കൊട്ടിയം എസ്.ഐ അനൂപ്, സി.ഐ.അജയ് നാഥ് എന്നിവരെ സംഘടിച്ചെത്തിയ സംഘം ആക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."