എസ്.ഐയേയും സി.ഐയേയും ആക്രമിച്ച പ്രതി റിമാന്‍ഡില്‍
കൊട്ടിയം: ബുധനാഴ്ച രാത്രിയില്‍ കൊട്ടിയം പൊലീസ് സ്റ്റേഷന് സമീപം എസ്.ഐയെയും, സി.ഐയെയും ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു ആര്.എസ്.എസ്.ബി.ജെ.പി.പ്രവര്‍ത്തകനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്തു.അക്രമം നടത്തുന്ന ദൃശ്യങ്ങള്‍ പോലീസ് വാഹനത്തിലെ നിരീക്ഷണ ക്യാമറയില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്രമികളില്‍ പത്തുപേരെ ഈ ദൃശ്യങ്ങളില്‍ നിന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പിടിയിലായ യുവാവിനെ അഞ്ചാം പ്രതിയായാണ് പൊലീസ് കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഉമയനല്ലൂര്‍ നടുവിലക്കര നരസിംഹ ക്ഷേത്രത്തിന് സമീപം രാഹുല്‍ഭവനില്‍ രാഹുല്‍(24)ആണ് പോലീസിനെ ആക്രമിച്ച കേസില്‍ റിമാന്റിലായത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബൈക്കുകളും ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."