അമേരിക്കന്‍ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ മെക്കയിനുമായി സഊദി ഭരണാധികാരി ചര്‍ച്ച നടത്തി
റിയാദ്: റിയാദിലെത്തിയ അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ മെക്കയിനുമായി സഊദി ഭരണാധികാരി സല്മാന് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് എന്നിവര്‍ ചര്‍ച്ച നടത്തി.
യമാമ രാജ കൊട്ടാരത്തില്‍ സല്മാന് രാജാവുമായുള്ള ചര്‍ച്ചയില്‍ ചര്‍ച്ചയില്‍ അമേരിക്കയും സഊദിയും തമ്മിലുള്ള ബന്ധം വിഷയമായി. വിവിധ വകുപ്പ് മന്ത്രിമാരായ ഡോ: മുസാഇദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്, ഡോ: ഇബ്റാഹീം ബിന്‍ അബ്ദുല്‍ അസീസ് അല്‍ അസ്സാഫ്, ഡോ : ആദില്‍ ബിന്‍ സൈദ് അല്‍ തുറൈഫി, ആദില്‍ ബിന്‍ അഹമ്മദ് അല്‍ ജുബൈര്‍, എംബസ്സി ഉദ്യോഗസ്ഥന് ക്രിസ്റ്റോഫാര് ഹെന്‍സില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
തുടര്‍ന്നാണ് കിരീടാവകാശിയുമായി സെനറ്റ് അംഗം ചര്‍ച്ച നടത്തിയത്. വിവിധ വിഷയങ്ങളില്‍ അമേരിക്കയുമായുള്ള നിലപാടുകള്‍ ഇരുവരും ചര്‍ച്ച ചെയ്തു . പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ്,ആദില്‍ അല്‍ ജുബൈര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."