ക്ലാപ്പന രാജേഷ് വധം; ഭാര്യക്ക് ജാമ്യം
കൊല്ലം: ക്ലാപ്പന കല്ലേശ്ശേരില്‍ ക്ഷേത്രത്തിനു സമീപം പുത്തന്‍തറയില്‍ രാജേഷ് (31)ന്റെ കൊലപാതകകേസിന്‍ ഭാര്യ വിദ്യാമോള്‍ക്ക് (30) കോടതി ജാമ്യം അനുവദിച്ചു. കൊല്ലം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി ജഡ്ജി സി. ജയചന്ദ്രനാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒക്‌ടോബര്‍ 5 ന് പുലര്‍ച്ചെ പ്രയാര്‍ ജങ്ഷനുസമീപം രാജേഷിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു.
വാഹനാപകടമെന്ന് പൊലിസ് ആദ്യം കരുതിയ കേസില്‍ ഒക്‌ടോബര്‍ 16 ന് ചികിത്സയിലിരിക്കെ രാജേഷ് മരിക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തില്‍ ക്രുരമായ മര്‍ദ്ദനമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. വിദേശത്തായിരുന്ന രാജേഷിന്റെ ഭാര്യ വിദ്യയും കേസിലെ മൂന്നാംപ്രതി സുരേഷുമായുള്ള അവിഹിതബന്ധത്തേപ്പറ്റി നാട്ടിലെത്തിയ രാജേഷ് ചോദ്യം ചെയ്ത് വിദ്യയെ മര്‍ദ്ദിച്ചതിലുള്ള വിരോധത്തില്‍ വിദ്യയുടെ പ്രേരണയാല്‍ സുരേഷും സുഹൃത്തുക്കളായ സുനീഷ്, രാജീവ് എന്നിവര്‍ ചേര്‍ന്ന് രാജേഷിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. സുരേഷ്, സുനീഷ്. രാജീവ് എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതില്‍ നിന്നും വിദ്യയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നും വിദ്യയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തി പൊലിസ് വിദ്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."