രാജ്യം വിലക്കയറ്റ ഭീഷണിയില്‍: പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നു
ന്യൂഡല്‍ഹി: വിലക്കയറ്റത്തിന് കനത്ത സൂചന നല്‍കി രാജ്യത്ത് പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നു. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പ നിരക്കാണ് ഉയര്‍ന്നത്. ഡിസംബറില്‍ 7.35 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നത്. നവംബറില്‍ ഇത് കേവലം 5.54 ശതമാനമായിരുന്നു. ഡിസംബറിലേത് 2014ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിക്കുന്നത്. നവംബറിലും ഒക്ടോബറിലും പണപ്പെരുപ്പ നിരക്ക് യഥാക്രമം 5.54 ശതമാനവും 4.62 ശതമാനവുമാണ്. വിലക്കയറ്റം വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്കയ്ക്ക് ആക്കംകൂട്ടുകയാണ് പുതിയ കണക്കുകള്‍.
ഒക്ടോബറില്‍ പണപ്പെരുപ്പനിരക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡിസംബറില്‍ ചേര്‍ന്ന വായ്പ അവലോകന യോഗത്തില്‍ മുഖ്യപലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായില്ല. തുടര്‍ച്ചയായി പലിശനിരക്ക് കുറച്ചുവന്ന റിസര്‍വ് ബാങ്ക് ആദ്യമായാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ പലിശനിരക്ക് കുറയ്ക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."