എസ്.കെ.എസ്.എസ്.എഫ് ഭരണഘടന സംരക്ഷണ റാലിക്ക് പ്രൗഢ തുടക്കം
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി നയിക്കുന്ന ഭരണഘടന സംരക്ഷണ റാലിക്ക് പയ്യോളിയില്‍ പ്രൗഢ തുടക്കം. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി റിപ്പബ്ലിക്ക് ദിനത്തില്‍ നാദാപുരത്ത് സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണ സംഗമമായ മനുഷ്യ ജാലികയുടെ ഭാഗമായാണ് റാലി സംഘടിപ്പിക്കുന്നത്.
യ്യോളിയില്‍ നടന്ന ചടങ്ങില്‍ കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഭരണഘടന അട്ടിമറിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെയുള്ള ശക്തമായ പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്നും മുസ്ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ എല്ലാ വിഭാഗങ്ങളും ജനങ്ങളും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത മുശാവറ അംഗം എ.വി.അബ്ദുറഹിമാന്‍ മുസ്ല്യാര്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് സയ്യിദ് മുബശിര്‍ ജമലുല്ലൈലി തങ്ങള്‍, ജില്ലാ സെക്രട്ടറി ഒ.പി.അഷറഫ്, കുഞ്ഞാലന്‍ കുട്ടി ഫൈസി, സി.എച്ച്.മഹമൂദ് സഹദി, എം.പി ഷിബു, എ.വി സക്കരിയ്യ, ശുഹൈബ് ഹൈത്തമി പള്ളിക്കര, പി.വി.അബ്ദുറഹിമാന്‍ ഹൈത്തമി, ശാഖിര്‍ യമാനി എന്നിവര്‍ സംസാരിച്ചു.
നഗരസഭ ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച റാലി കൊയിലാണ്ടിയില്‍ സമാപിച്ചു. റാലിയില്‍ നൂറുക്കണക്കിന് എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തകര്‍ അണിനിരന്നു. സയ്യിദ് ഷറഫുദ്ധീന്‍ ജിഫ്രി, ടി.യു.വി.റസാഖ് റഹ്മാനി, പി.ലിയാഖത്തലി ദാരിമി, സലാം ഫറോക്ക്, റാഷിദ് പന്തീരിക്കര, ഒ.വി.മുഹമ്മദ് ദാരിമി, അര്‍ഷാദ് ദാരിമി, റാഷിദ് ആയഞ്ചേരി, റഫീഖ് മാസ്റ്റര്‍ പെരിങ്ങളം, പി.ടി.മുഹമ്മദ്, കാസിം നിസാമി, നിസാര്‍ വടകര, റാഷിദ് പന്തീരിക്കര, സയ്യിദ് മിസ്ബാഹ് തങ്ങള്‍, ഫൈസല്‍ ഫൈസി, നൂറുദ്ദീന്‍ ഫൈസി, മുഹമ്മദ് തര്‍ഖവി ദാരിമി, ഹിളര്‍ റഹ്മാനി, മുനീര്‍ ദാരിമി അത്തോളി, അലി അക്ബര്‍ മുക്കം, നിസാര്‍ കാഞ്ഞിരോളി, റഫീഖ് പെരിങ്ങൊളം, ഷുഹൈബ് ദാരിമി എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. നാളെ നടക്കുന്ന റാലി താമരശേരിയില്‍ നിന്നും ആരംഭിച്ച് കൊടുവള്ളിയില്‍ സമാപിക്കും. ബുധനാഴ്ച്ച കുന്ദമംഗലത്ത് നിന്നും തുടങ്ങി കോഴിക്കോട് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."