HOME
DETAILS
MAL
പൗരത്വ ഭേദഗതിക്കെതിരെ നടക്കുന്ന കെഎംസിസി കരിപ്പൂർ എയർപോർട്ട് ഉപവാസം വിജയിപ്പിക്കുക: എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി
backup
January 13 2020 | 15:01 PM
റിയാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സഊദി കെഎംസിസി നാളെ നടത്തുന്ന കരിപ്പൂർ എയർ പോർട്ടിൽ നടത്തുന്ന ഉപവാസ സമരം വിജയിപ്പിക്കണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു. രാവിലെ 9 മണി മുതലാണ് ഉപവാസ സമരം. പ്രവാസ ലോകത്തെ ആദ്യത്തെ കൂട്ടായ ഉപവാസ പ്രതിഷേധം വിജയിപ്പിക്കാൻ നാട്ടിൽ ഉള്ള മുഴുവൻ എസ്ഐസി പ്രവർത്തകരും പങ്കെടുക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.
പ്രതിഷേധ സംഗമത്തിന് ഐക്യദാർഢ്യം അറിയിക്കുവാൻ വരുന്ന എസ്.ഐ.സി പ്രവർത്തകർ എയർപ്പോർട്ടിന് അടുത്തുള്ള മുസാഫർ ഖാന പള്ളി പരിസരത്ത് 11:30 ന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്കും ഓമാനൂർ അബ്ദുറഹ്മാൻ മൗലവി 9495075652, സൈദലവി ഫൈസി പനങ്ങാങ്ങര 9947027671 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."