HOME
DETAILS
MAL
"മൃതദേഹം കൊണ്ടു പോകുന്നത് പൂര്‍ണ്ണമായും സൗജന്യമാക്കണം": ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ്
backup
January 05 2019 | 07:01 AM
#ഉബൈദുല്ല റഹ് മാനി
മനാമ: പ്രവാസികളുടെ മൃതദേഹം ഭാരം നോക്കി നിരക്ക് ഈടാക്കുന്നത് ഒഴിവാക്കി, നിരക്കുകള്‍ ഏകീകരിച്ച എയര്‍ ഇന്ത്യയുടെ തീരുമാനത്തെ ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് സ്വാഗതം ചെയ്തു. അതേ സമയം വിവിധ രാഷ്ട്രങ്ങളിലെ വിമാനങ്ങള്‍ ചെയ്യുന്നതു പോലെ പ്രവാസികളുടെ മൃതദേഹം പൂര്‍ണ്ണമായും നിരക്കൊഴിവാക്കി സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കുകയാണ് വേണ്ടതെന്നും ഭാരവാഹികള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന പ്രവാസികളുടെ ദീര്‍ഘ കാല ആവശ്യത്തില്‍ നിന്നും ഭാഗികമായ തീരുമാനം മാത്രമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.
ഈ വിഷയത്തില്‍ വിവിധ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ നിരന്തര അഭ്യര്‍ത്ഥനകളും പ്രതിഷേധങ്ങളും നടത്തിയതിന് ശേഷമാണിപ്പോള്‍ ഈ പുതിയ തീരുമാനമെടുക്കാന്‍ തയ്യാറായതെങ്കിലും പ്രവാസികള്‍ ഈ തീരുമാനത്തിലും പൂര്‍ണ്ണ തൃപ്തരല്ലെന്ന് അറിയിക്കേണ്ടി വന്നതില്‍ വിഷമമുണ്ട്.
രാജ്യത്തിെൻറ സമ്പദ്ഘടനക്ക് അമൂല്യമായ വിദേശനാണ്യം നേടിത്തരുന്നവരാണ് പ്രവാസികള്‍ എന്നിരിക്കെ, അവരുടെ മൃതശരീരത്തിന് വിലയിടുന്ന പ്രവണത പൂര്‍ണ്ണമായും ഒഴിവാക്കുക തന്നെയാണ് വേണ്ടത്. ഗൾഫിൽ മരണപ്പെടുന്ന മുഴുവൻ പ്രവാസികളുടെയും ശരീരം സർക്കാർ ചിലവിൽ സ്വദേശത്തേക്ക് എത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സർക്കാറും തയ്യാറാവണം.
ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ ഫണ്ടിൽ മാത്രം നൂറുകണക്കിന് കോടി രൂപയുണ്ട്. കോൺസുലർ സേവനങ്ങൾക്കായി എത്തുന്ന ഓരോ പ്രവാസിയിൽ നിന്ന് 100 രൂപക്ക് തുല്യമായ തുക കൂടുതൽ വാങ്ങിയാണ് ഈ ഫണ്ട് വികസിപ്പിക്കുന്നത്. ഈ തുകയെടുത്തെങ്കിലും എല്ലാ മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്നത് സൗജന്യമാക്കണമെന്നും ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."