വ്യാപാരികള്‍ക്കെതിരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ചു
വല്ലപ്പുഴ: സംസ്ഥാനത്ത് വ്യാഴാഴ്ച നടന്ന ഹര്‍ത്താലില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപകമായി നടന്ന അക്ര സംഭവങ്ങളിലും പാലക്കാട് വ്യാപാരഭവന്‍ കല്ലെറിഞ്ഞ് തകര്‍ത്ത നടപടിയിലും പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലപ്പുഴ യൂനിറ്റ് പ്രതിഷേധ പ്രകടനം നടത്തി. യൂണിറ്റ് പ്രസിഡന്റ് സലീം പാറക്കല്‍ ജനറല്‍ സെക്രട്ടറി സി.കെ.വല്ലപ്പുഴ, എം മണികണ്ഠന്‍, ദാവൂദ് ഹാജി, അലി പുല്ലാനി, പി.എം യൂസഫ് , ഷംസുദ്ധീന്‍ മൗലവി, കുഞ്ഞാലന്‍, മോഡേണ്‍ മുത്തു, വീരാന്‍ കുട്ടി നേതൃത്വം നല്‍കി.
കൊപ്പം: ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാപകമായി വ്യാപാരികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി കൊപ്പം യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊപ്പത്ത് പ്രതിഷേധ പ്രകടനം നടത്തി. യൂനിറ്റ് പ്രസിഡന്റ് വി. ഇബ്രാഹിം കുട്ടി, സെക്രട്ടറി ഷറീഫ് പുലാക്കല്‍, ട്രഷറര്‍ ടി. കുമാരപ്പ, പി.ടി ഹംസ, കരീം, റസാഖ്, എ.കെ ഹനീഫ, കെ. റിഷാദ് നേതൃത്വം നല്‍കി.
കൂറ്റനാട്: സംഘ പരിവാര്‍ ഹര്‍ത്താലില്‍ കെ.എസ്.ടി.എ, എന്‍.ജി.ഒ യുനിയന്‍ ജില്ലാ ഓഫിസുകള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ തൃത്താല ഏരിയാ സമിതിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറങ്ങാടിയില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
എംജിനിമല്‍ കുമാര്‍, ഇ. ബാലകൃഷ്ണന്‍, എന്‍ രാജന്‍, പി.ടി രവീന്ദ്രനാഥന്‍, പി.വി ശ്രീജിത്ത്, കെ വിപ്രകാശന്‍ നേതൃത്വം നല്‍കി.
പട്ടാമ്പി: വ്യാപാര മേഖലയെ തകര്‍ക്കും വിധം അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലിനെതിരെയും ഹര്‍ത്താലില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും സംയുക്ത വ്യാപാര സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ആനക്കര: ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങളും, ഓഫിസുകളും, നേതാക്കന്‍മാരുടെ വീടുകളും വ്യാപകമായി അക്രമിച്ചതില്‍ പ്രതിഷേധിച്ച് കൂറ്റനാട് യൂനിറ്റിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായി കടകള്‍ അടച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂറ്റനാട് യൂനിറ്റ് പ്രസിഡന്റ് കെ.ആര്‍. ബാലന്‍ അധ്യക്ഷനായി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി തൃത്താല ഏരിയ രക്ഷാധികാരി പി.ആര്‍. കുഞ്ഞുണ്ണി മുഖ്യപ്രഭാഷണം നടത്തി. ടി.പി ഷക്കീര്‍, സിദ്ധീഖ്, കുട്ടിനാരായണന്‍, എ.വി.മാനു, എ.വി മുഹമ്മദ്, പി.വി സുധീര്‍, കുഞ്ഞ്കുഞ്ഞ്, നൂറുദ്ധീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."