ഉന്നാവ് ബലാത്സംഗക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു, മരണം കേസ് പരിഗണിക്കാനിരിക്കേ
ന്യുഡല്‍ഹി: പൊലിസ് കസ്റ്റഡിയില്‍ മരിച്ച, ഉന്നാവ് ബലാത്സംഗക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഡോ.പ്രശാന്ത് ഉപാധ്യായയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡോക്ടറുടെ മരണമെന്നത് ദുരൂഹത സൃഷ്ടിക്കുകയയാണ്.
ശ്വാസ തടസമുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു എന്നാണ് റിപ്പോര്‍ട്ട്.
പൊലിസ് കസ്റ്റഡിയില്‍ പരുക്കേറ്റ ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിനെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇദ്ദേഹമാണ് വിട്ടയച്ചത്. അതിന് ശേഷമാണ് പെണ്‍കുട്ടിയുടെ പിതാവ് മരിച്ചത്. ഏപ്രില്‍ 08 ന് ലഖ്‌നൗവില്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തി. ഇതോടെയാണ് കേസ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഡോക്ടറെ സ്ഥലം മാറ്റിയിരുന്നു.
2018 ഏപ്രില്‍ 03ന് അമ്മയുടെ ഹരജി കോടതി പരിഗണിച്ച ദിവസം, കുടുംബത്തോടൊപ്പം കോടതിയിലേക്ക് വരുകയായിരുന്ന പെണ്‍കുട്ടിയുടെ പിതാവിനെ എം.എല്‍.എയുടെ സഹോദരന്‍ അതുല്‍ സിങും കൂട്ടാളികളും മര്‍ദ്ദിച്ചവശനാക്കി പൊലിസിനു കൈമാറുകയായിരുന്നു. അനധികൃതമായി ആയുധം കൈവെച്ചെന്ന് കേസ് ചാര്‍ജ്ജ് ചെയ്താണ് പൊലിസ് അച്ഛനെ അറസ്റ്റു ചെയ്തത്. പിന്നീട് ഏപ്രില്‍ 05 ന് മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇയാളെ ജയിലിലാക്കി. എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരമാണ് എം.എല്‍.എയുടെ സഹോദരനും ഗുണ്ടകളും മര്‍ദിച്ചതെന്നും പൊലീസ് തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."