HOME
DETAILS

എല്ലാ സ്‌കൂളിലും മലയാളം നിര്‍ബന്ധമാക്കും: മുഖ്യമന്ത്രി

  
backup
February 21 2017 | 18:02 PM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%82

തിരുവനന്തപുരം: എല്ലാ സ്‌കൂളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളം മിഷന്‍ സംഘടിപ്പിച്ച മലയാണ്‍മ 2017 മാതൃഭാഷാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിലെ ഭരണഭാഷാ സെല്ലിന്റെ പ്രവര്‍ത്തനം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാംതന്നെ നമ്മുടെ ഭാഷയെ പടിയിറക്കിവിടുകയാണെങ്കില്‍ ശ്രേഷ്ഠഭാഷാ പദവി കൊണ്ട് കാര്യമില്ല. ഭാഷ ഇല്ലാതായിപ്പോവുക എന്ന ആപത്ത് നമ്മുടെ ഭാഷയ്ക്ക് വരരുത്.പുതുക്കലുകളിലൂടെയേ ഭാഷയ്ക്ക് വളരാനാവൂ. മലയാള ഭാഷയുടെ വ്യാപനത്തിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ഏതു രംഗത്തും ഏതുരാജ്യത്തെ പൗരനും മാതൃഭാഷ ഉപയോഗിക്കാന്‍ അവകാശമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയിട്ടുണ്ട്. ഈ അവകാശം ഏറ്റവും കുറച്ച് ഉപയോഗിക്കുന്നവര്‍ മലയാളികളാണ്.
മാതൃഭാഷയില്‍ സംസാരിക്കുന്നത് കുറ്റമാണെന്ന് കുഞ്ഞുങ്ങളുടെ പുറത്തെഴുതി ഒട്ടിക്കുന്നവരുടെ നാടാണ് കേരളം.
ഭരണഭാഷ മലയാളത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഭരണം ഇംഗ്‌ളീഷിലായാലേ ശരിയാകൂ എന്ന വിചാരമുള്ള ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തുണ്ട്. കുറിപ്പുകളെല്ലാം മലയാളത്തിലാവണം. ഭരണഭാഷ മലയാളത്തിലാക്കണമെന്ന തീരുമാനത്തിനെതിരേ മനപ്പൂര്‍വം പ്രവര്‍ത്തിക്കുന്നവര്‍ ശിക്ഷാര്‍ഹരാണ്. ഭാഷയെപ്പറ്റിയുള്ള സമ്മര്‍ദങ്ങള്‍ കുട്ടികളുടെ വ്യക്തിത്വത്തെ ഞെരിച്ചമര്‍ത്തുകയും ആത്മവിശ്വാസത്തെ തകര്‍ക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലയാളം മിഷന്‍ പ്രസിദ്ധീകരിച്ച പൂക്കാലം എന്ന പ്രസിദ്ധീകരണം സുഗതകുമാരിക്കു നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ മലയാളം മിഷന്‍ ഡയറക്ടര്‍ ഡോ. സുജ സൂസന്‍ ജോര്‍ജ് സ്വാഗതം പറഞ്ഞു. സുഗതകുമാരി മുഖ്യപ്രഭാഷണം നടത്തി. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡോ. സി.ആര്‍ പ്രസാദ്, മലയാളം മിഷന്‍ രജിസ്ട്രാര്‍ സുരേഷ് കെ. തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago