പൗരത്വ നിയമ ഭേദഗതി: 20 മുതല്‍ ഡി.സി.സി പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പദയാത്ര
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ 20 മുതല്‍ പദയാത്ര നടത്തുന്നു. കോണ്‍ഗ്രസിന്റെ താഴെത്തട്ട് മുതലുള്ള സംഘടനാ സംവിധാനം മെച്ചപ്പെടുത്താനും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് പാര്‍ട്ടിയെ സജ്ജമാക്കാനുമാണ് പദയാത്ര നടത്തുന്നതെന്ന് കെ.പി.സി.സി വര്‍ക്കിങ്ങ് കമ്മിറ്റി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കും. പദയാത്രക്കു മുന്നോടിയായി വാര്‍ഡ് കമ്മറ്റികള്‍ അടിയന്തരമായി വിളിച്ചുചേര്‍ക്കണം. എം.പി, എം.എല്‍.എ, എ.ഐ.സി.സി, കെ.പി.സി.സി ഭാരവാഹികള്‍ പദയാത്രകളില്‍ പങ്കെടുക്കും. ഇവര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ കൃത്യമായും പദയാത്രയില്‍ പങ്കെടുക്കേണ്ടതുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ ഫെബ്രുവരി ഏഴ് മുതല്‍ 28 വരെയാണ് പദയാത്ര നിശ്ചയിച്ചിട്ടുള്ളത്.
മറ്റ് ആറു ജില്ലകളിലെ പദയാത്രയുടെകൂടി തിയതി നിശ്ചയിച്ചിട്ടുണ്ട്. ബാക്കിയുള്ള ജില്ലകളിലെ തിയതികള്‍ ഉടന്‍ തീരുമാനിക്കും.
കോണ്‍ഗ്രസ് എം.പിമാരോട് അതാത് മണ്ഡലങ്ങളില്‍ നിയമത്തിനെതിരേ ലോങ് മാര്‍ച്ച് നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡി.സി.സികളുടെ നേതൃത്വത്തിലുള്ള സമരമാണ് ഇനിയെന്നും സര്‍ക്കാരുമായി ചേര്‍ന്ന് പ്രതിപക്ഷ നേതാവ് നടത്തിയ സമരം കെ.പി.സി.സിയുടെ അനുമതിയോടെ അല്ലായിരുന്നെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."