കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വിസ്: സംസ്ഥാന സര്‍ക്കാര്‍ വാക്കു പാലിക്കണമെന്ന് ഹൈദരലി തങ്ങള്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് സര്‍വിസുകള്‍ നടത്താമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ വാക്കുപാലിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കരിപ്പൂരിനോടുളള അവഗണന ഇല്ലാതാവുന്നത് വരെ യു.ഡി.എഫ് സമരപാത തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വിസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ യു.ഡി.എഫ് എം.എല്‍.എമാരും എം.പിമാരും കരിപ്പൂരില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രക്ഷോഭങ്ങള്‍ മുഖവിലക്കെടുത്ത് കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വിസിന് അനുമതി നല്കാന് കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിക്കാത്തത് സര്‍ക്കാര്‍ അനാസ്ഥയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
കരിപ്പൂരിനോട് പക്ഷപാതപരമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് അധ്യക്ഷനായി. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍,എം.പിമാരായ എം.കെ രാഘവന്,ഇ.ടി മുഹമ്മദ് ബഷീര്‍,പി.വി അബ്ദുല്‍വഹാബ്, ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ,കെ.പി.എ മജീദ്, എം.എല്‍.എമാരായ വി.ടി ബല്‍റാം, ടി.വി ഇബ്രാഹിം,പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍,പാറക്കല്‍ അബ്ദുല്ല,പി.കെ ബഷീര്‍,സി മമ്മൂട്ടി, പി ഉബൈദുളള, ടി.എ അഹമ്മദ് കബീര്‍, ആബിദ് ഹുസൈന് തങ്ങള്‍, അഡ്വ.എന്‍ ഷംസുദ്ധീന്, അഡ്വ.എം ഉമ്മര്‍,പി.കെ അബ്ദുറബ്ബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, എം.സി മായിന്‍ ഹാജി, അഡ്വ.ടി സിദ്ദീഖ്, ഉമര്‍ പാണ്ടികശാല, അഡ്വ.കെ.എന്‍.എ ഖാദര്‍, അബ്ദുറഹിമാന് രണ്ടത്താണി, പി.എം.എ സലാം, പി.എ ജബ്ബാര്‍ഹാജി, എ.കെ അബ്ദുറഹിമാന്,സറീനാ ഹസീബ്,പി.വി മനാഫ്, പി ഹരിദാസ്, എം.എ റസാഖ്, സബാഹ് പുല്‍പ്പറ്റ, ബിനോയ് പാട്ടത്തില്‍,അശ്റഫ് മടാന്‍ സംസാരിച്ചു.
കരിപ്പൂര്‍ പ്രശ്നം പരിഹരിക്കുന്നത് വരെ പ്രക്ഷോഭം നടത്തുന്നതിന്റെ ഭാഗമായി എം.കെ രാഘവന് എം.പി ചെയര്‍മാനും അഡ്വ.കെ.എന്‍.എ ഖാദര്‍ കണ്‍വീനറുമായി ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."