HOME
DETAILS
MAL
പാകിസ്താനെ ഭീകര രാജ്യമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം
backup
February 21 2017 | 18:02 PM
ന്യൂഡല്‍ഹി:പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തിലൊരു നടപടി സ്വീകരിച്ചാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിക്കും. അന്താരാഷ്ട്ര ബന്ധം സംബന്ധിച്ച ജനീവ ഉടമ്പടിയുടെ ലംഘനം കൂടിയാകും ഇതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചിരുന്നു.
ഈയാവശ്യത്തെ എതിര്‍ത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റ് സെക്രട്ടേറിയറ്റിനു നല്കിയ മറുപടിയിലാണ് പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."