HOME
DETAILS
MAL
പ്രധാനമന്ത്രി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: മായാവതി
backup
February 21 2017 | 18:02 PM
ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ദലിത്വിരുദ്ധനെന്ന ആരോപണത്തിന് പിന്നാലെ സമൂഹത്തില്‍ ജാതീയമായ വേര്‍തിരിവുണ്ടാക്കുന്ന നേതാവാണെന്ന് വീണ്ടും ബി.എസ്.പി നേതാവ് മായാവതി.
ജാതിവിവേചനവും വര്‍ഗീയ വേര്‍തിരിവും ഉണ്ടാക്കി സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനാണ് മോദി ശ്രമിക്കുന്നതെന്ന് മായാവതി പറഞ്ഞു.
മോദി ഉള്‍പ്പെടെയുള്ള ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ തെറ്റായ പ്രചാരണമാണ് നടത്തുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് അനുകൂലമാക്കുന്നതിനായാണ് ഇത്തരം ചെയ്തികള്‍. റമദാന്-ദീപാവലി അഭിപ്രായമടക്കമുള്ള മോദിയുടെ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനായി ശ്രമിക്കുന്നുവെന്ന പ്രത്യക്ഷമായ തെളിവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."